TopTop
Begin typing your search above and press return to search.

'മെസ്സിയുടെ അഞ്ചാം സ്ഥാനം യുക്തിഹീനം': ബാലൻ ഡി ഓർ പുരസ്‌കാര പട്ടികക്കെതിരെ രൂക്ഷ വിമർശനവുമായി ബാഴ്‌സലോണയുടെ പരിശീലകൻ

മെസ്സിയുടെ അഞ്ചാം സ്ഥാനം യുക്തിഹീനം: ബാലൻ ഡി ഓർ പുരസ്‌കാര പട്ടികക്കെതിരെ രൂക്ഷ വിമർശനവുമായി ബാഴ്‌സലോണയുടെ പരിശീലകൻ

ലോകത്തെ മികച്ച ഫുട്‌ബോള്‍ താരത്തെ തെരഞ്ഞെടുത്ത ബാലന്‍ ഡി ഓര്‍ പുരസ്‌കാര വോട്ടെടുപ്പ് യുക്തിഹീനമെന്ന് ബാഴ്സലോണ പരിശീലകന്‍. പുരസ്‌കാര വോട്ടെടുത്തില്‍ അഞ്ചാമതാണ് മെസിയുടെ സ്ഥാനം. മെസിക്ക് നല്‍കിയ വോട്ട് യുക്തിഹീനവും പരിഹാസ്യവുമെന്നാണ് ബാഴ്സലോണ പരിശീലകനായ ഏര്‍ണസ്റ്റോ വാല്‍വര്‍ഡെ പറയുന്നത്. ക്രൊയേഷ്യന്‍ താരവും റയല്‍ മാഡ്രിഡിന്റെ മിഡ്ഫീല്‍ഡര്‍ കൂടിയായ ലൂക്ക മോഡ്രിച്ചായിരുന്നു ഇത്തവണത്തെ ബാലന്‍ ഡി ഓര്‍ പുരസ്‌കാരം നേടിയത്.

അഞ്ച് തവണ ഈ പുരസ്‌കാരം നേടിയ മെസി ആദ്യ മൂന്നില്‍ പോലും എത്താതിരുന്നത് 2006ന് ശേഷം ഇതാദ്യമാണ്. ഫ്രാന്‍സ് ഫുട്‌ബോള്‍ നല്‍കുന്ന പുരസ്‌കാരത്തില്‍ ജേതാവിനെ കണ്ടെത്തിയത് 180 ഓളം സ്‌പോര്‍ട്‌സ് ജേണലിസ്റ്റുകള്‍ വോട്ട് ചെയ്തതിന്റെ അടിസഥാനത്തിലാണ്. അര്‍ജന്റീനന്‍, ബഴ്‌സലോണന്‍ താരമായ മെസി പുരസ്‌കാര വോട്ടെടുപ്പിലെ ആദ്യ മൂന്നു സ്ഥാനങ്ങള്‍ക്ക് പുറകിലാണ്. മോഡ്രിച്ച് പുരസ്‌കാരം നേട്ടത്തിലെത്തിയതില്‍ അഭിനന്ദനം അറിയിക്കുന്നതായും എന്നാല്‍ മെസിക്ക് അഞ്ചാം സ്ഥാനം നല്‍കിയത് യുക്തി ഹീനമാണെന്നും ഏര്‍ണസ്റ്റോ വാല്‍വര്‍ഡെ പറഞ്ഞു. പുരസ്‌കാരത്തെക്കുറിച്ചും അതിന്റെ ശരിതെറ്റുകളെക്കുറിച്ചൊ സംസാരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോഡ്രിച്ചിന് 753 വോട്ടുകളാണ് ലഭിച്ചത്. പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോക്ക് 476ഉം അത്ലറ്റിക്കോ മാഡ്രിഡ് താരം അന്റോയിന്‍ ഗ്രീസ്മാന് 414ഉം പിഎസ്ജി താരം കെയ്ലിയന്‍ എംബാപ്പെക്ക് 347ഉം മെസിക്ക് 280 വോട്ടുകളാണ് ലഭിച്ചത്.

മെസി- റൊണാള്‍ഡോ യുഗത്തിന് അന്ത്യമിട്ടായിരുന്നു ലൂക്ക മോഡ്രിച്ചിന്റെ പുരസ്‌കാര നേട്ടം. ആദ്യമായാണ് ഒരു ക്രൊയേഷ്യന്‍ താരം പുരസ്‌കാരം നേടുന്നത്. മെസിയും റോണോള്‍ഡോയും കഴിഞ്ഞ 10 വര്‍ഷമായി കയ്യടക്കി വച്ചിരിക്കുന്ന കിരീടമാണ് മോഡ്രിച്ച് നേടിയത്.

https://www.azhimukham.com/russia2018-croatia-captain-luka-modric-profile/?fbclid=IwAR2H58Njx818t36LV0larzJl40wVXjSmc6mnNyJpKXJTFbcgwx2VvbzBCko

Next Story

Related Stories