TopTop
Begin typing your search above and press return to search.

കളി തോറ്റത് കാറ്റ് കാരണം; ലിവര്‍പൂള്‍ പരിശീലകന്റെ വിചിത്രവാദം

കളി തോറ്റത് കാറ്റ് കാരണം; ലിവര്‍പൂള്‍ പരിശീലകന്റെ വിചിത്രവാദം

എഫ്എ കപ്പില്‍ വോള്‍വ്‌സിനോട് ഏറ്റുവാങ്ങേണ്ടി വന്ന തോല്‍വിക്ക് ന്യായീകരണവുമായി രംഗത്തു വന്നിരിക്കുകയാണ്‌ ലിവര്‍പൂള്‍ പരിശീലകന്‍ യുര്‍ഗന്‍ ക്‌ളോപ്പ്. മത്സര സമയത്ത് മൈതാനത്തെ കാറ്റ് തങ്ങളുടെ തോല്‍വിക്ക് കാരണമായെന്നാണ് ക്‌ളോപ്പിന്റെ വാദം. ലിവര്‍പൂള്‍ പരിശീലകന്റെ അനാവശ്യ ന്യായീകരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. കാറ്റ് കാരണം കളിക്കാര്‍ പന്ത് നിയന്ത്രിക്കാന്‍ ഏറെ വിഷമിച്ചു എന്നാണ് ക്‌ളോപ്പിന്റെ കണ്ടെത്തല്‍.

ക്‌ളോപ്പിന്റെ ഈ വാദത്തെ ട്രോളുകള്‍ കൊണ്ട് മൂടുകയാണ് എതിര്‍ ആരാധകര്‍. ലിവര്‍പൂളില്‍ എത്തി ഇതുവരെ ഒരു കിരീടം പോലും നേടാനാവാത്ത ക്‌ളോപ്പ് തോല്‍വിക്ക് പുതിയ ന്യായീകരണങ്ങള്‍ കണ്ടെത്തുന്നു എന്നാണ് അവരുടെ കളിയാക്കല്‍. ട്വിറ്ററില്‍ ക്‌ളോപ്പിന്റെ പ്രതികരണത്തിന് താഴെ വീഡിയോ ട്രോളുകള്‍ ഉള്‍പ്പെടെ നിറയുകയാണ്. നേരത്തെ ഇത്തരം വിചിത്ര ന്യായീകരണങ്ങള്‍ കണ്ടെത്തി വാര്‍ത്താ സമ്മേളനങ്ങളില്‍ പറഞ്ഞിരുന്ന ജോസ് മൗറീഞ്ഞോയുടെ പുതിയ അവതാരമായാണ് പലരും ക്‌ളോപ്പിന്റെ ന്യായങ്ങളെ കാണുന്നത്. നേരത്തെ ലീഗ് കപ്പില്‍ നിന്നും ലിവര്‍പൂള്‍ തോറ്റ് പുറത്തായിരുന്നു.

Next Story

Related Stories