UPDATES

കായികം

ചാമ്പ്യന്‍സ് ലിഗില്‍ നിന്ന് പിഎസ്ജി പുറത്തായത്; വാറിനെതിരെ സൂപ്പര്‍ താരം നെയ്മര്‍

ഇന്‍സ്റ്റാഗ്രാമില്‍ ആയിരുന്നു നെയ്മറിന്റെ പ്രതികരണം. പരിക്ക് മൂലം നെയ്മര്‍ വിശ്രമത്തിലാണിപ്പോള്‍.

പിഎസ്ജി ചാമ്പ്യന്‍സ് ലിഗില്‍ നിന്ന് പുറത്തായതിന്റെ വിഷമത്തിലാണ് സൂപ്പര്‍ താരം നെയ്മര്‍. മത്സരം വീക്ഷിക്കാന്‍ സ്റ്റേഡിയത്തില്‍ താന്‍ ഉണ്ടായിരുന്നു. ടീമിനെ പ്രോത്സാഹിപ്പിച്ച നെയ്മര്‍ ഇഞ്ച്വറി ടൈമില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് അനുവദിച്ച പെനല്‍റ്റിയില്‍ അതൃപ്തി അറിയിച്ചു. ലിഗില്‍ നിന്ന് പിഎസ്ജി പുറത്തായതിന്റെ രോഷം മറച്ചു വെയക്കാതെ താരം പറഞ്ഞു.

വീഡിയോ അസിസ്റ്റന്‍ഡ് റഫറി(വാര്‍)സിസ്റ്റം മുഖേനയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് റഫറി പെനല്‍റ്റി അനുവദിച്ചത്. എന്നാല്‍ ആ തീരുമാനം തെറ്റായിരുന്നുവെന്ന് നെയ്മര്‍ പറയുന്നു. അത് ഒരിക്കലും പെനാല്‍റ്റിയല്ല, കിമ്പെമ്പെ പുറം തിരിഞ്ഞാണ് നില്‍ക്കുന്നത്, മനപ്പൂര്‍വമായിരുന്നില്ല ആ ഹാന്‍ഡ്‌ബോള്‍, സംഭവങ്ങള്‍ സ്ലോ മോഷനില്‍ കാണുന്ന ഫുട്‌ബോളിനെ കുറിച്ച് ഒരു വിവരവുമില്ലാത്തവര്‍ ആണ് വാറില്‍ ഉള്ളത് എന്നും നെയ്മര്‍ പറഞ്ഞു. അതിനു ശേഷം അസഭ്യ വാക്കുകളും നെയ്മര്‍ ഉപയോഗിച്ചു. ഇന്‍സ്റ്റാഗ്രാമില്‍ ആയിരുന്നു നെയ്മറിന്റെ പ്രതികരണം. പരിക്ക് മൂലം നെയ്മര്‍ വിശ്രമത്തിലാണിപ്പോള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍