TopTop
Begin typing your search above and press return to search.

സിദാന്‍ എത്തി; സൂപ്പര്‍ താരങ്ങളെ നോട്ടമിട്ട് റയല്‍ മാഡ്രിഡ്

സിദാന്‍ എത്തി; സൂപ്പര്‍ താരങ്ങളെ നോട്ടമിട്ട് റയല്‍ മാഡ്രിഡ്

റയല്‍മാഡ്രിഡിലേക്ക് സിദാന്‍ പരിശീലകനായി എത്തിയതോടെ വലിയ മാറ്റങ്ങളാണ് ആരാധകരും ടീമും പ്രതീക്ഷിക്കുന്നത്. സൂപ്പര്‍ താരങ്ങളെ റയലില്‍ എത്തിക്കണമെന്നും ടീം കൂടുതല്‍ ശക്തമാക്കണമെന്നുമാണ് സിദാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ വന്‍ ട്രാന്‍സ്ഫറുകള്‍ റയലിലേക്ക് പ്രതീക്ഷിക്കാം. ചില സൂപ്പര്‍ താരങ്ങളെ ടീമില്‍ എത്തിച്ച് ടീം ശക്തമാക്കണം സിദാന്‍ ആവശ്യപ്പെട്ടതായി റയല്‍ പ്രസിഡന്റ് പെരെസ് പറഞ്ഞതായും റിപോര്‍ട്ടുകള്‍ പുറത്തു വരുന്നു. രണ്ട് താരങ്ങള്‍ റയലിന്റെ ലിസ്റ്റിലുണ്ടെന്നും പെരെസ് വ്യക്തമാക്കി.

പി എസ് ജി താരങ്ങളായ എമ്പപ്പെയും നെയ്മാറും റയല്‍ മാഡ്രിഡ് ലക്ഷ്യമിടുന്ന താരങ്ങളാണെന്നാണ് പെരെസ് പറഞ്ഞത്. എമ്പപ്പെ നീണ്ടകാലമായി റയലിന്റെ ശ്രദ്ധയില്‍ ഉണ്ട്. ഇപ്പോള്‍ സിദാന്‍ വന്നതുകൊണ്ട് താരത്തെ സ്വന്തമാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു എന്നും പെരെസ് പറഞ്ഞു. ഫ്രഞ്ച് താരമായത് കൊണ്ട് സിദാന് എമ്പപ്പെയെ ടീമില്‍ എത്തിക്കുന്നതില്‍ സഹായിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഇത്തവണയും ചാമ്പ്യന്‍സ് ലീഗില്‍ തിളങ്ങാന്‍ കഴിയാത്തതില്‍ എമ്പാപ്പെ അസംതൃപ്തനാണെന്നാണ് റിപോര്‍ട്ടുകളും സൂചിപ്പിക്കുന്നത്.

Next Story

Related Stories