TopTop
Begin typing your search above and press return to search.

മോഡ്രിച്, റൊണാൾഡോ. റാമോസ്: യുവേഫ ടീം ഓഫ് ദി ഇയര്‍, റയലില്‍ നിന്ന് ഒൻപത് താരങ്ങള്‍

മോഡ്രിച്, റൊണാൾഡോ. റാമോസ്: യുവേഫ ടീം ഓഫ് ദി ഇയര്‍, റയലില്‍ നിന്ന് ഒൻപത് താരങ്ങള്‍

യുവേഫ ടീം ഓഫ് ദി ഇയറിനായുള്ള നോമിനേഷനുകള്‍ വന്നപ്പോള്‍ ഏറ്റവും കൂടുതല്‍ താരങ്ങള്‍ റയല്‍ മാഡ്രിഡില്‍ നിന്ന്. ഒമ്പതു താരങ്ങളാണ് റയല്‍ മാഡ്രിഡില്‍ നിന്ന് നോമിനേഷന്‍ ലിസ്റ്റില്‍ ഉള്ളത്. നവാസ്, റാമോസ്, മാര്‍സെലോ, വരാനെ, ഇസ്‌കോ, കസമേറോ, ക്രൂസ്, മോഡ്രിച്, ബെയ്‌ല് എന്നിവരാണ് നോമിനേഷന്‍ ലിസ്റ്റില്‍ ഉള്ള റയല്‍ താരങ്ങള്‍. റയല്‍ വിട്ട ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലിസ്റ്റില്‍ ഉണ്ട്.

ആകെ 50 പേരുടെ ലിസ്റ്റാണ് യുവേഫ പ്രഖ്യാപിച്ചിരിക്കുന്നത്. വോട്ടൊംഗിലൂടെ ആകും അവസാന ടീം തിരഞ്ഞെടുക്കുക. ജനുവരിയില്‍ പ്രഖ്യാപനം ഉണ്ടാകും. ബാഴ്‌സലോണയില്‍ ലയണല്‍ മെസി, ലൂയിസ് സുവാരസ്, മാര്‍ക്ക് ആന്‍ഡ്രെ, ജോര്‍ദി ആല്‍ബ, ജെറാര്‍ഡ് പികെ, സാമുവേല്‍ ഉംറ്റിറ്റി, ഇവാന്‍ റാക്ടിക് ഇങ്ങനെ ഏഴു താരങ്ങളും അത്‌ലറ്റിക്കോ മാഡ്രിഡില്‍ നിന്ന് ആറു താരങ്ങളും നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ട്. അത്‌ലറ്റിക്കോ മാഡ്രിഡില്‍ നിന്ന് ജാന്‍ ഒബ്ലാക്ക്, ലൂകാസ് ഹെര്‍ണാണ്ടസ്, സൗള്‍, ആന്റോണി ഗ്രീസ്മാന്‍, ജോസ് ജിമെനസ്,ഡിയാഗോ ഗോഡ്‌വിന്‍ എന്നിവരാണ് അത്‌ലറ്റികോ മാഡ്രിഡില്‍ നിന്നുളള താരങ്ങള്‍

Next Story

Related Stories