TopTop
Begin typing your search above and press return to search.

അവസാനത്തെ 8 മിനുറ്റിനിടയില്‍ 4 ഗോള്‍; മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ താത്കാലിക മാനേജരായ ഓലെ ഗുണ്ണാര്‍ സോള്‍ഷ്യറിന്റെ ചരിത്ര നേട്ടത്തിന് ഇരുപതു വയസ്സ്

അവസാനത്തെ 8 മിനുറ്റിനിടയില്‍ 4 ഗോള്‍; മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ താത്കാലിക മാനേജരായ ഓലെ ഗുണ്ണാര്‍ സോള്‍ഷ്യറിന്റെ ചരിത്ര നേട്ടത്തിന് ഇരുപതു വയസ്സ്

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ താത്കാലിക മാനേജരായി ഓലെ ഗുണ്ണാര്‍ സോള്‍ഷ്യര്‍ ചുമതലയേറ്റെടുത്ത് എത്തിയതിന് ശേഷം തകര്‍പ്പന്‍ ഫോമിലാണ് ടിം. സോള്‍ഷ്യാറുടെ കീഴില്‍ പത്തു മത്സരങ്ങളില്‍ ഒന്‍പതിലും യുണൈറ്റഡ് വിജയിച്ചിട്ടുണ്ട്. ഇപ്പോള്‍ സോള്‍ഷ്യറിന്റെ പഴയ നേട്ടം ഓര്‍ത്തെടുക്കുകയാണ് ഫുട്‌ബോള്‍ ലോകം.

പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായിരിക്കെ സോള്‍ഷ്യര്‍ ചരിത്ര നേട്ടം കൊയ്തിട്ടു ഇരുപതു വര്‍ഷമായി. പ്രീമിയര്‍ ലീഗില്‍ സബ്സ്റ്റിറ്റിയുട്ടായി വന്നു നാല് ഗോളുകള്‍ നേടിയ ആദ്യത്തെ താരമാവുകയായിരുന്നു അദ്ദേഹം. 1999 ഫെബ്രുവരി ആറിന് നോട്ടിങ്ങാം ഫോറസ്റ്റിനെതിരെ ആയിരുന്നു സോള്‍ഷ്യാറിന്റെ റെക്കോര്‍ഡ് പ്രകടനം.

ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് യുണൈറ്റഡ് മുന്നില്‍ നില്‍ക്കുമ്പോള്‍ 72ആം മിനുട്ടില്‍ ആയിരുന്നു സോള്‍ഷ്യാര്‍ കളത്തില്‍ എത്തിയത്. തുടര്‍ന്ന് 80ആം മിനിറ്റില്‍ തന്റെ ആദ്യ ഗോള്‍ നേടിയ സോള്‍ഷ്യാര്‍ 88, 90, മിനിറ്റുകളില്‍ ഗോള്‍ നേടി തന്റെ ഹാട്രിക്കും യുണൈറ്റഡ് സ്‌കോര്‍ 8 ലും എത്തിച്ചു. പ്രീമിയര്‍ ലീഗില്‍ ഒരു താരം സബ്സ്റ്റിറ്റിയുട്ടായി വന്നു നേടുന്ന ആദ്യത്തെ ഹാട്രിക് ആയിരുന്നു അത്. തുടര്‍ന്ന് ഇതുവരെ ജിമ്മി ഫ്‌ലോയ്ഡ്, റോബര്‍ട്ട എന്‍ഷോ, ഇമ്മാനുവല്‍ അടബയോര്‍, റൊമേലു ലുക്കാക്കു, സ്റ്റീവന്‍ നൈസ്മിത് എന്നിവര്‍ പ്രീമിയര്‍ ലീഗില്‍ സബ് ആയി വന്നു ഹാട്രിക് നേടിയിട്ടുണ്ട്.

Next Story

Related Stories