സോൾഷ്യാറിന്റെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അപരാജിത കുതിപ്പിന് ബ്രേക്കിട്ട് ആഴ്സണല്‍. എമിറേറ്റ്സില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകളുടെ പരാജയമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഏറ്റുവാങ്ങിയത്. മത്സരത്തിന്റെ 12ആം മിനുട്ടില്‍ ഷാക്കയിലൂടെ ആഴ്സണല്‍ ലീഡും എടുത്തു. ആദ്യ പകുതിയില്‍ തന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ അവയൊന്നും ലക്ഷ്യത്തിലെത്തിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. ലുകാകുവിന്റെ നിറം മങ്ങിയ പ്രകടനമാണ് യുണൈറ്റഡിന്റെ പരാജയത്തിന് മറ്റൊരു കാരണം. മൂന്ന് സുവര്‍ണ്ണാവസരങ്ങളാണ് ലുകാകു നഷ്ടമാക്കിയത്. കളിയില്‍ യുണൈറ്റഡ് തിരിച്ചുവരുമെന്ന് തോന്നിച്ച നിമിഷത്തില്‍ ആഴ്സണലിന്റെ രണ്ടാം ഗോള്‍ വന്നു.
ഫ്രെഡ് ലകാസെറ്റയെ ഫൗള്‍ ചെയ്തതിന് വിധിച്ച പെനാള്‍ട്ടി ആയിരുന്നു ആഴ്സണലിന് രണ്ടാം ഗോള്‍ നല്‍കിയത്. പെനാള്‍ട്ടി എടുത്ത ഒബാമയങ് പന്ത് വലയില്‍ എത്തിച്ചു. പിന്നീടൊരു തിരിച്ചുവരവ് യുണൈറ്റഡിന് ഉണ്ടായിരുന്നില്ല. മാര്‍ഷ്യലിനെയും യുവതാരമായ ഗ്രീന്‍വുഡിനെയും ഒക്കെ ഇറക്കി നോക്കി എങ്കിലും തിരിച്ചൊരു ഗോള്‍ വരെ നേടാന്‍ യുണൈറ്റഡിനായില്ല. സോള്‍ഷ്യാര്‍ ചുമതലയേറ്റ ശേഷം യുണൈറ്റഡിന്റെ ലീഗിലെ ആദ്യ പരാജയമാണിത്. വിജയം ആഴണലിനെ നാലാം സ്ഥാനത്ത് എത്തിച്ചു. 60 പോയന്റാണ് ആഴ്സണലിന് ഉള്ളത്. അഞ്ചാമതുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് 58 പോയന്റും