TopTop
Begin typing your search above and press return to search.

വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം അര്‍ജന്റീന ഫുട്ബോള്‍ താരം സലായുടേതെന്ന് സ്ഥിരീകരിച്ചു

വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം അര്‍ജന്റീന ഫുട്ബോള്‍ താരം സലായുടേതെന്ന് സ്ഥിരീകരിച്ചു

അര്‍ജന്റീന ഫുട്ബോള്‍ താരം എമിലിയാനോ സല സഞ്ചരിച്ചിരുന്ന വിമാനാവശിഷ്ടങ്ങളില്‍ നിന്നും കണ്ടെടുത്ത മൃതദേഹം സലായുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഫ്രാന്‍സിലെ നാന്റസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്കു സമീപമാണ് സല സഞ്ചരിച്ച ചെറുവിമാനം അപ്രത്യക്ഷമായത്.

ഇതേ തുടര്‍ന്ന് ദിവസങ്ങളായുള്ള തിരച്ചിലിന് ശേഷം കഴിഞ്ഞ ദിവസം ഒരു മൃതദ്ദേഹം കണ്ടെത്തിയിരുന്നെങ്കിലും അത് ആരുടെയെന്ന് സ്ഥിരീകരിച്ചിട്ടുണ്ടായിരുന്നില്ല. വിശദമായ പരിശോധനയ്ക്ക് ശേഷം മൃതദ്ദേഹം സലയുടേത് തന്നെയെന്ന് പോലീസ് സ്ഥിരീകരിക്കുകയായിരുന്നു.

ഇംഗ്ലീഷ് കടലിടുക്കില്‍ നിന്ന് ബുധനാഴ്ചയോടെയാണ് മൃതദേഹം വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തത്. എന്നാല്‍ ഇത് സലയുടേതാണോ, പൈലറ്റിന്റേതാണോ എന്ന് വ്യക്തമായിട്ടുണ്ടായിരുന്നില്ല. പോലീസിന്റെയും കുടുംബാംഗങ്ങളുടെയും സഹായത്തോടെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായത്.

ജനുവരി 21-ാം തീയതി ഫ്രാന്‍സിലെ നാന്റസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ കാണാതായ വിമാനത്തിനായുള്ള ഔദ്യോഗിക തിരച്ചില്‍ നേരത്തേതന്നെ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ഫുട്‌ബോള്‍ ലോകത്തുനിന്ന് ആവശ്യം ശക്തമായതോടെ സലയുടെ കുടുംബം തിരച്ചില്‍ പുനഃരാരംഭിക്കുകയായിരുന്നു.


Next Story

Related Stories