TopTop
Begin typing your search above and press return to search.

പോര്‍ട്ടോയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ലിവര്‍പൂള്‍ സെമിയില്‍

പോര്‍ട്ടോയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ലിവര്‍പൂള്‍ സെമിയില്‍

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ പോര്‍ട്ടോയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ലിവര്‍പൂള്‍ സെമിയില്‍ പ്രവേശിച്ചു. മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ഒരു ഗോള്‍ സ്‌കോര്‍ ചെയ്തു ലിവര്‍പൂള്‍ മത്സരത്തില്‍ ആധിപത്യം ഉറപ്പിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിന് മുന്‍പിലായിരുന്ന ലിവര്‍പൂള്‍ രണ്ടാം പകുതിയില്‍ മൂന്ന് ഗോള്‍ കൂടി നേടി തങ്ങളുടെ ജയം ഉറപ്പിക്കുകയായിരുന്നു.

ലിവര്‍പൂളിന് വേണ്ടി ആദ്യ പകുതിയില്‍ മാനെയാണ് ഗോള്‍ നേടിയത്. തുടര്‍ന്ന് രണ്ടാം പകുതിയില്‍ സലയിലൂടെ ലിവര്‍പൂള്‍ ലീഡ് ഇരട്ടിയാക്കിയെങ്കിലും തൊട്ടടുത്ത മിനുട്ടില്‍ തന്നെ പോര്‍ട്ടോ മിലിറ്റവോയിലൂടെ ഒരു ഗോള്‍ മടക്കി. എന്നാല്‍ തുടര്‍ന്ന് ഫിര്‍മിനോയും വാന്‍ ഡൈകും നേടിയ ഗോളുകള്‍ ലിവര്‍പൂളിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു.

ആദ്യം പാദത്തില്‍ 2-0ന്റെ ജയം നേടിയ ലിവര്‍പൂള്‍ രണ്ടു പാദങ്ങളിലുമായി 6-1ന്റെ ജയം സ്വന്തമാക്കിയാണ് ചാമ്പ്യന്‍സ് ലീഗിന്റെ സെമി ഉറപ്പിച്ചത്.

കഴിഞ്ഞ സീസണില്‍ പോര്‍ട്ടോയുടെ ഗ്രൗണ്ടില്‍ വെച്ച് നടന്ന ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ ലിവര്‍പൂള്‍ പോര്‍ട്ടോയൊ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു. സെമി ഫൈനലില്‍ ലിവര്‍പൂള്‍ ബാഴ്സലോണയെ നേരിടും

Next Story

Related Stories