TopTop
Begin typing your search above and press return to search.

പുതുവര്‍ഷത്തില്‍ ആഴ്‌സണലിന് ഗംഭീര തുടക്കം ഫുള്‍ഹാമിനെതിരെ തകര്‍പ്പന്‍ ജയം

പുതുവര്‍ഷത്തില്‍ ആഴ്‌സണലിന് ഗംഭീര തുടക്കം  ഫുള്‍ഹാമിനെതിരെ തകര്‍പ്പന്‍ ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഫുള്‍ഹാമിനെ തകര്‍ത്ത് ആഴ്‌സണല്‍. 4-1 ന്റെ കൂറ്റന്‍ ജയത്തോടെയാണ്‌ ആഴ്‌സണല്‍ പുതുവര്‍ഷത്തില്‍ മിന്നും ജയം നേടിയത്. ലിവര്‍പൂളിനോടുള്ള തോല്‍വിക്ക് ശേഷം ജയം അനിവാര്യമായ മത്സരത്തില്‍ രണ്ടാം പകുതിയിലെ പേരാരാട്ടമാണ് ഗണ്ണേഴ്സിന് ജയം നേടിക്കൊടുത്തത്.

മത്സരത്തില്‍ തുടക്കത്തില്‍ മികച്ച നീക്കങ്ങളൊന്നും ആഴ്‌സണലിന്റെ ഭാഗത്തു നിന്നുണ്ടായില്ല. ശാക്കയിലൂടെയാണ്‌ ആഴ്‌സണല്‍ ആദ്യലീഡ് സ്വന്തമാക്കിയത്. പിന്നീട് മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഫുള്‍ഹാം ഗോളി റിക്കോയുടെ മികച്ച സേവുകള്‍ തടസ്സമായി. രണ്ടാം പകുതിയില്‍ മനോഹരമായ നീക്കത്തിന് ഒടുവില്‍ ലകസറ്റിലൂടെ ആഴ്‌സണല്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇതോടെ റനിയേരി ഫോസു മെന്‍സ, കമാര, സേറി എന്നിവരെ കളത്തില്‍ ഇറക്കി.

ഏറെ വൈകാതെ കമാറയിലൂടെ ഫുള്‍ഹാം ഒരു ഗോള്‍ മടക്കി കളിയുടെ അവസാന 20 മിനുട്ടുകളില്‍ ഫുള്‍ഹാം പ്രതീക്ഷകള്‍ നിലനിര്‍ത്തി. പക്ഷെ പിന്നീട് ഫുള്‍ ഹാം പ്രതീക്ഷകളെ തകര്‍ത്ത് റംസിയും ഒബമയെങ്ങും ആഴ്‌സണലിനായി ഗോളുകള്‍ നേടിയതോടെ 4-1 ന്റെ കൂറ്റന്‍ ജയത്തോടെ ആഴ്‌സണല്‍ പുതുവര്‍ഷത്തില്‍ വിജയ തുടക്കമിട്ടു.

Next Story

Related Stories