TopTop
Begin typing your search above and press return to search.

ഇരട്ടഗോളുകളുമായി തിളങ്ങി വില്ല്യന്‍; ചെല്‍സി എഫ് എ കപ്പ് അഞ്ചാം റൗണ്ടില്‍; ടോട്ടനം പുറത്ത്

ഇരട്ടഗോളുകളുമായി തിളങ്ങി വില്ല്യന്‍; ചെല്‍സി എഫ് എ കപ്പ് അഞ്ചാം റൗണ്ടില്‍; ടോട്ടനം പുറത്ത്

മിന്നും ജയത്തോടെ ചെല്‍സി എഫ് എ കപ്പ് അഞ്ചാം റൗണ്ടില്‍ പ്രവേശിച്ചു. ഷെഫീല്‍ഡിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ചെല്‍സി പരാജയപ്പെടുത്തിയത്. ബ്രസീലിയന്‍ താരം വില്യന്‍ ഇരട്ടഗോളുകളുമായി തിളങ്ങിയ മത്സരത്തില്‍ കല്ലം ഹഡ്‌സന്‍ ഒഡോയ് ആണ് മറ്റൊരു ഗോള്‍ നേടിയത്. 7 മിനുട്ട് ബാക്കി നില്‍ക്കേയാണ് ജിറൂഡിനെ മികച്ച അസിസ്റ്റില്‍ വില്ലിയന്‍ മൂന്നാം ഗോളും നേടി ചെല്‍സിയുടെ ഗോള്‍ വേട്ട പൂര്‍ത്തിയാക്കി. അര്‍ജന്റീന താരം ഗോണ്‍സാലോ ഹിഗൈ്വന്‍ ചെല്‍സിക്കായി അരങ്ങേറി. വില്യന്‍ ചെല്‍സിക്കായി അന്‍പത് ഗോള്‍ തികച്ചു. നിലവിലെ എഫ് എ കപ്പ് ജേതാക്കളാണ് ചെല്‍സി.

നാലാം റൗണ്ടില്‍ ക്രിസ്റ്റല്‍ പാലസ് എതിരില്ലാത്ത രണ്ട് ഗോളിന് ടോട്ടനത്തെ വീഴ്ത്തി. ഒന്‍പതാം മിനിറ്റില്‍ കോണോര്‍ വിക്കാമും മുപ്പത്തിനാലാം മിനിറ്റില്‍ ആന്‍ഡ്രോസ് ടൗണ്‍സെന്‍ഡുമാണ് ക്രിസ്റ്റല്‍ പാലസിന്റെ ഗോളുകള്‍ നേടിയത്. സോന്‍ ഹ്യൂന്‍ മിന്നും ഡെലി അലിയും പരിക്കേറ്റ ക്യാപ്റ്റന്‍ ഹാരി കെയ്‌നും ഇല്ലാതെ ഇറങ്ങിയ ടോട്ടനം ഗോള്‍ മടക്കാന്‍ കിണഞ്ഞുശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല.


Next Story

Related Stories