TopTop
Begin typing your search above and press return to search.

ആരാധകരെ ആവേശത്തിലാഴ്ത്തി മെസി മാജിക്; ബാഴ്‌സലോണയ്ക്ക് ജയം

ആരാധകരെ ആവേശത്തിലാഴ്ത്തി മെസി മാജിക്; ബാഴ്‌സലോണയ്ക്ക് ജയം

ലാ ലീഗയില്‍ ആരാധകരെ ആവേശത്തിലാഴ്ത്തി ഹാട്രിക്കുമായി ലയണല്‍ മെസി തിളങ്ങി, ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് റയല്‍ ബെറ്റിസിനെ തകര്‍ത്ത് ബാഴ്‌സലോണയ്ക്ക് ജയം. ഹാട്രിക്കുമായി തിളങ്ങിയ ലയണല്‍ മെസ്സി തന്നെയാണ് ബാഴ്സയുടെ വിജയ ശില്‍പി. ഒരു ഗോളും അസിസ്റ്റുമായി ലൂയിസ് സുവാരസും മത്സരത്തില്‍ മികച്ചു നിന്നു. ബെറ്റിസിനായി രണ്ടാം പകുതിയില്‍ ലോറെന്‍ മോറോന്‍ ഗോള്‍ നേടിയത്.

പതിനെട്ടാം മിനുട്ടില്‍ ഒരു ഫ്രീ കിക്കിലൂടെയാണ് ലയണല്‍ മെസ്സി തന്റെ തന്റെ ആദ്യ ഗോള്‍ സ്‌കോര്‍ ചെയ്തത്. ആദ്യ പകുതിയുടെ അവസാനത്തില്‍ സുവാരസിന്റെ അസിസ്റ്റില്‍ മെസ്സി രണ്ടാം ഗോളുമടിച്ചു. രണ്ടാം പകുതിയില്‍ ആക്രമിച്ച് കളിച്ച് തുടങ്ങിയ ബാഴ്സ സുവാരസിലൂടെ വീണ്ടും വല കുലുക്കി. ബെറ്റിസിന്റെ പ്രതിരോധ താരങ്ങളെ കാഴ്ചക്കാരാക്കിയാണ് സുവാരസ് ബാഴ്സയുടെ ലീഡ് ഉയര്‍ത്തിയത്. ഏറെ വൈകാതെ ലോറെന്‍സോ മോറോനിലൂടെ ബെറ്റിസ് ആശ്വാസ ഗോള്‍ നേടി. മൂന്നു മിനിറ്റുകള്‍ക്കുള്ളില്‍ ഗോള്‍ ഓഫ് ദ് സീസണ്‍ എന്ന് വിശേഷിപ്പിക്കാവുന്ന വണ്ടര്‍ ഗോളില്‍ മെസ്സി ഹാട്രിക്ക് പൂര്‍ത്തിയാക്കി. ബോക്‌സിന്റെ എഡ്ജില്‍ നിന്നും ചിപ്പ് ചെയ്ത മെസ്സി ബെറ്റിസിന്റെ വല കുലുക്കി. ഇന്നത്തെ ജയത്തോടു കൂടി പോയന്റ് നിലയില്‍ ലീഡ് 10 ആയി ഉയര്‍ത്താന്‍ ബാഴ്സലോണയ്ക്ക് കഴിഞ്ഞു.

Next Story

Related Stories