ലയണല്‍ മെസിക്ക് ഞങ്ങളുടെ ശക്തിയെ സംശയിക്കരുതെന്ന മറുപടിയുമായി റയല്‍ മാഡ്രിഡ് പരിശീലകന്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ക്ലബ് വിട്ടത് റയല്‍ മാഡ്രിഡിന്റെ ശക്തി കുറയ്ക്കുമെന്നും, വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നുമുള്ള മെസിയുടെ പ്രതികരണത്തിനാണ് മറുപടിയുമായി റയല്‍ മാഡ്രിഡ് പരിശീലകന് ലോപറ്റെഗി എത്തിയത്.
മെസി, റയല്‍ മാഡ്രിഡ് ടീമിന്റെ ശക്തിയെ സംശയിക്കരുത്. പരിശീലകനായ താന്‍ ഒരു നിമിഷത്തേക്ക് പോലും ഈ ടീമിന്റെ മികവിനെ കുറിച്ച് സംശയിക്കില്ല. അത്രയ്ക്ക് മികച്ചതാണ് ഇപ്പോഴത്തെ മാഡ്രിഡ് ടീം. റൊണാള്‍ഡോ പോയതോടെ ബെയ്ലും ബെന്‍സീമയും മികവിലേക്ക് ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ റയല്‍ ടീമില്‍ റൊണാള്‍ഡോയുടെ അഭാവം പ്രകടമാക്കില്ലെന്നും ലോപറ്റെഗി പറയുന്നു.
റയല്‍ മാഡ്രിഡും ബാഴ്സലോണയും ഇപ്പോള്‍ ലീഗില്‍ ഒപ്പത്തിനൊപ്പം ആണ്. ഇതുവരെ എല്ലാ മത്സരങ്ങളും ഇരുവരും ജയിച്ചിട്ടുണ്ട്. ഗോള്‍ ഡിഫറന്‍സില്‍ മാത്രം ബാഴ്സ ഇപ്പോള്‍ മുന്നില്‍ നില്‍ക്കുകയാണ്.