TopTop
Begin typing your search above and press return to search.

ബൊക്ക ജൂനിയേഴ്സിനെ തകർത്ത് റിവർ പ്ളേറ്റ് ലാറ്റിനമേരിക്കൻ ചാമ്പ്യന്മാർ

ബൊക്ക ജൂനിയേഴ്സിനെ തകർത്ത് റിവർ പ്ളേറ്റ് ലാറ്റിനമേരിക്കൻ ചാമ്പ്യന്മാർ

കോപ്പ ലിബ്ര്ടഡോറേസ് ഫൈനലില്‍ ബദ്ധവൈരികളായ ബൊക്കെ ജൂനിയേഴ്സിനെ പരാജയപ്പെടുത്തി റിവര്‍പ്ലേറ്റ് ലാറ്റിനമേരിക്കന്‍ ജേതാക്കള്‍. സ്‌പെയിനിലെ ബെര്‍ണാബ്യുവില്‍ നടന്ന രണ്ടാം പാദ ഫൈനലില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് റിവര്‍പ്ലേറ്റ് വിജയം കണ്ടത്. ഇരുപാദങ്ങളിലുമായി 5-3 എന്ന സ്‌കോറിനാണ് റിവര്‍പ്ലേറ്റ് വിജയം കണ്ടത്.

മത്സരത്തിന്റെ ഗതിക്ക് വിപരീതമായി 44ആം മിനിറ്റില്‍ ബെനെഡെറ്റയിലൂടെ ബൊക്കെ ലീഡ് എടുത്തു. എന്നാല്‍ 68ആം മിനിറ്റില്‍ തന്നെ പ്രാറ്റോയിലൂടെ റിവര്‍ തിരിച്ചടിച്ചക്കുകയായിരുന്നു. മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങിയതും 92ആം മിനിറ്റില്‍ ബൊക്ക താരം ബാറിയോസ് ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായി. 10 പേരുമായി ചുരുങ്ങി കളിച്ച ബൊക്കക്കെതിരെ 109ആം മിനിറ്റില്‍ ക്വിന്റെറോയിലൂടെ റിവര്‍ നിര്‍ണായകമായ ലീഡ് എടുത്തു. തുടര്‍ന്ന് എക്‌സ്ട്രാ ടൈമിന്റെ ഇഞ്ചുറി ടൈമില്‍, 122ആം മിനിറ്റില്‍ മാര്‍ട്ടിനെസ് മൂന്നാം ഗോള്‍ നേടി റിവര്‍പ്ലേറ്റ് വിജയം ഉറപ്പിച്ചു.

വിജയത്തോടെ യുഎഇയില്‍ നടക്കുന്ന ക്ലബ് ലോകകപ്പിലേക്ക് റിവര്‍പ്ലേറ്റ് യോഗ്യത നേടി. ടീമുകളുടെ ആരാധകര്‍ തമ്മില്‍ രൂക്ഷമായ കല്ലേറും സംഘര്‍ഷവുമുണ്ടായ പശ്ചാത്തലത്തിലായിരുന്നു അര്‍ജന്റീനയില്‍ നിന്ന് മത്സരം സ്പെയിനിലേക്ക് മാറ്റിയത്. ആദ്യ പാദത്തില്‍ ഇരുടീമും 2-2 ന് പിരിഞ്ഞിരുന്നു.

Next Story

Related Stories