TopTop
Begin typing your search above and press return to search.

അടുത്ത സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ഇല്ല; ലുക്കാക്കുവിന്റെ പ്രതികരണമെത്തി

അടുത്ത സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ഇല്ല; ലുക്കാക്കുവിന്റെ പ്രതികരണമെത്തി

അടുത്ത സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിക്കില്ലെന്ന റിപോര്‍ട്ടുകള്‍ക്ക് ശേഷം സൂപ്പര്‍ താരം റൊമേലു ലുക്കാക്കുവിന്റെ പ്രതികരണം എത്തിയിരിക്കുകയാണ്. അടുത്ത സീസണില്‍ ക്ലബില്‍ കളിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നാണ് ലുക്കാക്കു വെളിപ്പെടുത്തിയിരിക്കുന്നത്.

നിലവിലെ കരാറില്‍ 2 വര്‍ഷത്തോളം ബാക്കി ഉണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ എന്തും സംഭവിക്കാം എന്നാണ് താരം സൂചന നല്‍കുന്നത്. . യുണൈറ്റഡില്‍ എത്തിയത് മുതല്‍ പ്രകടനത്തില്‍ സ്ഥിരത ഇല്ലാത്ത താരം ഇറ്റലിയിലേക് ചുവട് മാറിയേക്കുമെന്ന റിപോര്‍ട്ടുകളും ഉണ്ട്.

'എനിക്കറിയില്ല ഞാന്‍ അടുത്ത സീസണില്‍ ഉണ്ടാകുമോ ഇല്ലയോ എന്നത്, റൂമറുകള്‍ക്ക് മറുപടി നല്‍കാന്‍ ആഗ്രഹിക്കുന്നില്ല'എന്നാണ് താരം പറഞ്ഞത്. മോശം പ്രകടനത്തിന്റെ പേരില്‍ വിമര്‍ശനം നേരിടുന്ന ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ഹെയക്ക് പിന്തുണ നല്‍കാനും താരം മറന്നില്ല. പോയ 8 സീസണുകളില്‍ സ്ഥിരതയുള്ള പ്രകടനം നടത്തുന്ന താരമാണ് ഡേവിഡ്, ചില കളികളുടെ പേരില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല, ഈ സീസണില്‍ തന്നെ എത്രയോ തവണ ഡേവിഡ് ഞങ്ങളെ രക്ഷിച്ചിട്ടുണ്ട്. പിഴവുകളില്‍ നിന്ന് അദ്ദേഹം പഠിക്കുകയാണ്. അദ്ദേഹത്തിന് കൂടുതല്‍ പിന്തുണയേകാനാണ് തങ്ങള്‍ ശ്രമിക്കുന്നത്. യുണൈറ്റഡില്‍ ഡേവിഡിന്റേത് മോശം തുടക്കമായിരുന്നു. അന്ന് മുതല്‍ പിഴവുകള്‍ ആവര്‍ത്തിച്ചില്ല. അതുകൊണ്ട് ടീമിലെ മികച്ച താരമെന്ന നേട്ടവും സ്വന്തമാക്കി. ഇപ്പോള്‍ അദ്ദേഹത്തിന്റെ കഴിവുകളില്‍ കൂടുതല്‍ വിശ്വാസമര്‍പ്പിക്കേണ്ട സമയമാണെന്നും താരത്തിന് പിന്തുണ നല്‍കി ലുക്കാക്കു പറഞ്ഞു.

Next Story

Related Stories