TopTop
Begin typing your search above and press return to search.

'തന്റെ കൈയ്യില്‍ അഞ്ചു കിരീടമുണ്ട്'; നിങ്ങള്‍ക്ക് എന്താണുള്ളത്? അത്‌ലറ്റിക്കോ മാഡ്രിഡിനെ ട്രോളി റൊണാള്‍ഡോ

തന്റെ കൈയ്യില്‍ അഞ്ചു കിരീടമുണ്ട്; നിങ്ങള്‍ക്ക് എന്താണുള്ളത്? അത്‌ലറ്റിക്കോ മാഡ്രിഡിനെ ട്രോളി റൊണാള്‍ഡോ

മാഡ്രിഡില്‍ ഏറ്റുവാങ്ങിയ നാണം കെട്ട തോല്‍വിയിലാണ് റൊണാള്‍ഡോയും സംഘവും. മാത്രമല്ല മത്സര അനുഭവം ക്രിസ്റ്റ്യാനോയുടെ ടീമായ യുവന്റസും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നതല്ലായിരുന്നു. അത്‌ലറ്റിക്കോ മാഡ്രിഡില്‍ നിന്ന് അത്ര വലിയ പരാജയമായിരൃന്നു യുവന്റസ് ഏറ്റുവാങ്ങിയത്. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ചിര വൈരികളായ റയല്‍ മാഡ്രിഡിന്റെ മുന്‍ കളിക്കാരന്‍ ആയിരുന്നു റൊണാള്‍ഡോ ഇക്കാരണത്താല്‍ മത്സരത്തിനിടെ താരത്തിന് ചെറുതൊന്നുമല്ല ബുദ്ധിമുട്ടുണ്ടാക്കിയത്. റൊണാള്‍ഡോയുടെ ഒരോ മുന്നേറ്റവും കൂവികൊണ്ടാണ് ഗാലറി ഏറ്റെടുത്തത്.

മത്സരം പരാജയപ്പെട്ടതിന് ശേഷം ആരാധകരെ പരിഹസിച്ചാണ് റൊണാള്‍ഡോ മടങ്ങിയത്. മാധ്യമങ്ങള്‍ക്ക് മുന്നിലാണ് അത്‌ലറ്റിക്കോ മാഡ്രിഡിനെ പരിഹസിച്ച് റൊണാള്‍ഡോ സംസാരിച്ചത്. തനിക്ക് അഞ്ചു ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളുണ്ട് എന്ന് പറഞ്ഞ റൊണാള്‍ഡോ അത്‌ലറ്റിക്കോ മാഡ്രിഡിന് പൂജ്യം കിരീടങ്ങളാണ് ഉള്ളത് എന്നും ഓര്‍മ്മിപ്പിച്ചു. മത്സര സമയത്ത് യുവന്റസ് ആരാധകരോട് കൈ കൊണ്ടും റൊണാള്‍ഡോ അഞ്ച് കിരീടങ്ങള്‍ എന്ന കാര്യം ഓര്‍മ്മിപ്പിച്ചിരുന്നു. ഇന്നലെ രണ്ട് ഗോളിന് പരാജയപ്പെട്ട യുവന്റസിന് ചാമ്പ്യന്‍സ് ലീഗ് സ്വപ്നത്തില്‍ എത്തണമെങ്കില്‍ ഇനി സ്വന്തം ഗ്രൗണ്ടില്‍ പെരുതി നേടണം.

Next Story

Related Stories