TopTop
Begin typing your search above and press return to search.

സാന്റി കസോര്‍ല താരമായി; റയല്‍ മാഡ്രിഡിനെ വിയ്യാറയല്‍ സമനിലയില്‍ തളച്ചു

സാന്റി കസോര്‍ല താരമായി; റയല്‍ മാഡ്രിഡിനെ വിയ്യാറയല്‍ സമനിലയില്‍ തളച്ചു

പരിക്കു കാരണം സാന്റി കസോര്‍ലയുടെ കരിയര്‍ അവസാനിച്ചെന്ന് കരുതിയവര്‍ക്ക് തെറ്റി. പോരാട്ട വീര്യം ഒട്ടും തന്നെ നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കുകയായിരുന്നു റയല്‍ മാഡ്രിഡിനെതിരായ മത്സരത്തിലൂടെ ഈ വിയ്യാറയല്‍ താരം. ക്ലബ് ലോകകപ്പുമായി സ്‌പെയിനില്‍ മടങ്ങി എത്തിയ റയല്‍ മാഡ്രിഡിനെ വിയ്യാറയല്‍ സമനിലയില്‍ കുരുക്കിയപ്പോള്‍ താരമായത് കസോര്‍ലയായിരവുന്നു. 2-2 എന്ന സ്‌കോറില്‍ അവസാനിച്ച മത്സരത്തില്‍ വിയ്യറയലിന്റെ 2 ഗോളുകളും നേടിയത് കസോര്‍ലയാണ്.

മത്സരം ആരംഭിച്ച് നാലാം മിനുട്ടില്‍ തന്നെ കസോര്‍ല മാഡ്രിഡിന്റെ വല കുലുക്കി. മറുപടിയായി റയല്‍ മാഡ്രിഡ് ബെന്‍സീമയുടെയും വരാനെയുടെയും ഗോളുകളിലൂടെ 20 മിനുട്ടുകള്‍ക്കകം 2-1ന് മുന്നില്‍ എത്തിയപ്പോള്‍ വിയ്യാറയലിന് രക്ഷകനായി വീണ്ടും കസോര്‍ല എത്തി. 82ാം മിനുട്ടില്‍ ഹെഡറിലൂടെ ആയിരുന്നു കസോര്‍ലയുടെ രണ്ടാം ഗോള്‍.

ആഴ്‌സണലില്‍ മികച്ച ഫോമില്‍ കളിക്കുന്ന കാലത്തേറ്റ പരിക്ക് അവസാന സീസണുകളില്‍ കസോര്‍ലയെ കളത്തിന് പുറത്ത് ഇരുത്തിയിരുന്നു. ഈ സീസണില്‍ തുടക്കത്തിലാണ് കസോര്‍ലയെ അദ്ദേഹത്തിന്റെ മുന്‍ ക്ലബായ വിയ്യാറയല്‍ തിരികെയെടുത്തത്. ഇന്നത്തെ സമനില റയലിനെ ലീഗില്‍ നാലാം സ്ഥാനത്ത് തന്നെ നിര്‍ത്തുകയാണ്. ലീഗില്‍ ഈ സീസണില്‍ താളം കണ്ടെത്താന്‍ കഴിയാത്ത വിയ്യാറയല്‍ റിലഗേഷന്‍ ഭീഷണിയിലാണ്.


Next Story

Related Stories