TopTop
Begin typing your search above and press return to search.

പ്രീമിയര്‍ ലീഗിലെ അപൂര്‍വ്വ നേട്ടം അഗ്യുറോക്കും സ്വന്തം

പ്രീമിയര്‍ ലീഗിലെ അപൂര്‍വ്വ നേട്ടം അഗ്യുറോക്കും സ്വന്തം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീട പോരാട്ടം അവസാന ഘട്ടത്തിലേക്ക് എത്തുകയാണ്. ലീഗില്‍ 92 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാമതും 91 പോയിന്റുമായി ലിവര്‍പപൂള്‍ രണ്ടാം സ്ഥാനത്തുമാണ്. അടുത്ത രണ്ട് മത്സരങ്ങളാണ് ലീഗ് ചാമ്പ്യന്‍മാരെ നിര്‍ണയിക്കുന്നത്.

അര്‍ജന്റീന സ്ട്രൈക്കര്‍ സെര്‍ജിയോ അഗ്യുറോയുടെ മിന്നും ഫോമാണ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് നിര്‍ണായകമാകുന്നത്. സീസണില്‍ 20 ഗോളുകളാണ് താരം വലയിലാക്കിയത്. കഴിഞ്ഞ എട്ട് വര്‍ഷമായി ടീമിനൊപ്പമുള്ള താരമായ അഗ്യുറോ നിലവില്‍ സീസണില്‍ ഏറ്റവും കൂടുതല്‍ പ്രീമിയര്‍ ലീഗ് ഗോളുകള്‍ നേടുന്നവരുടെ പട്ടികയില്‍ മുന്‍പന്തിയിലുണ്ട്. 21 ഗോളുകളുമായി ലിവര്‍പൂള്‍ താരം മുഹമ്മദ് സല ഒന്നാമതും അഗ്യുറോ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.

സീസണില്‍ 20 ഗോളുകള്‍ തികച്ചതോടെ അഗ്യുറോ ഒരു അപൂര്‍വ നേട്ടവും സ്വന്തമാക്കി. ആഴ്സണല്‍ മുന്‍ ഇതിഹാസം തിയറി ഹെന്റിയുടെ റെക്കോര്‍ഡിനൊപ്പമാണ് അഗ്യുറോ എത്തിയത്. തുടര്‍ച്ചയായി അഞ്ച് സീസണുകളില്‍ 20 ഗോളുകളോ അതിലധികോ നേടുന്ന പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡാണ് താരം നേടിയത്. 2014- 15 സീസണില്‍ 26ഉം 15-16 സീസണില്‍ 24ഉം 16-17 സീസണില്‍ 20 ഗോളുകളും 17-18 സീസണില്‍ 21 ഗോളുകളുമാണ് അഗ്യുറോ വലയിലാക്കിയത്. രണ്ട് മത്സരങ്ങള്‍ കൂടി ശേഷിക്കെ അഗ്യുറോ ഇത്തവണ ഇതുവരെ 20 ഗോളുകളാണ് നേടിയിട്ടുള്ളത്.

Next Story

Related Stories