യുവന്റസും കലിയരിയും തമ്മിലുള്ള മത്സരത്തില്‍ വംശീയാധിക്ഷേപം നേരിട്ട ശേഷം കീന്‍ മറുപടി കൊടുത്തത് യുവന്റസിന്റെ വിജയം ഉറപ്പിച്ച ഗോള്‍ നേടി. ഇന്നലെ യുവന്റസും കലിയരിയും തമ്മിലുള്ള സീരി എ മത്സരത്തിനു ശേഷം യുവതാരം മോയിസി കീന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. വംശീയമായി അധിക്ഷേപിക്കുന്നവരെ നേരിടാനുള്ള മാര്‍ഗം ഇത് തന്നെയാണ് '' മത്സരത്തിനിടെ 19 കാരന് മാത്രമായ കീനിനെതിരെ വംശീയാധിക്ഷേപം മുഴക്കിയിരുന്നു കാലിയരിയുടെ ആരാധകര്‍.
മൈതാനത്ത് എല്ലാം സഹിച്ച കീന്‍ കളിയുടെ അവസാന നിമിഷം ഗോള്‍ നേടി തന്നെ അധിക്ഷേപിച്ച ആരാധകര്‍ക്ക് മുന്നില്‍ ചെന്ന് നിന്ന് കൈകള്‍ വിടര്‍ത്തി ആഘോഷിച്ചു. ഇതോടെ കലിയരി ആരാധകര്‍ വീണ്ടും താരത്തെ വംശീയമായി അധിക്ഷേപിച്ചു. യുവന്റസിന്റെ സീനിയര്‍ താരം കീന്‍ അങ്ങനെ ഗോള്‍ ആഹ്ലാദിക്കാന്‍ പാടില്ലായിരുന്നു എന്നും ആരാധകര്‍ പറഞ്ഞു.