TopTop
Begin typing your search above and press return to search.

ഇറ്റാലിയന്‍ ലീഗില്‍ യുവന്റസിന് 21 ജയം; 19 ഗോള്‍ നേടി റൊണാള്‍ഡോയും

ഇറ്റാലിയന്‍ ലീഗില്‍ യുവന്റസിന് 21 ജയം; 19 ഗോള്‍ നേടി റൊണാള്‍ഡോയും

ഇറ്റാലിയന്‍ ലീഗില്‍ യുവന്റസും റൊണാള്‍ഡോയും കത്തി കയറുകയാണ്. ഏറ്റവും ഒടുവില്‍ ലീഗില്‍ ഫ്രോസിനോക്കെതിരെ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് യുവന്റസ് സ്വന്തമാക്കിയത്. ഒരു ഗോളും ഒരു അസിസ്റ്റുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെ വിജയ ശില്‍പി.

കളിയുടെ ആറാം മിനുട്ടില്‍ ഡിബാലയുടെ ഗോളായിരുന്നു റൊണാള്‍ഡോ ഒരുക്കി കൊടുത്തത്. റൊണാള്‍ഡോയുടെ സീസണിലെ എട്ടാമത്തെ അസിസ്റ്റായിരുന്നു ഇത്. ലീഗില്‍ അസിസ്റ്റുകളുടെ എണ്ണത്തിലും റൊണാള്‍ഡോ ഇതോടെ ആദ്യമെത്തി. കളിയുടെ 17ആം മിനുട്ടില്‍ ബൊണൂചിയിലൂടെ യുവന്റസ് രണ്ടാം ഗോള്‍ നേടി. രണ്ടാ പകുതിയില്‍ ആയിരുന്നു റൊണാള്‍ഡോയുടെ ഗോള്‍. റൊണാള്‍ഡോയുടെ ലീഗിലെ 19 ാം ഗോളായിരുന്നു ഇത്. ഈ ജയം യുവന്റസിന്റെ ലീഗിലെ 21 ാം ജയമാണ്. ഈ ജയങ്ങള്‍ അടക്കം 66 പോയന്റുമായി ലീഗില്‍ യുവന്റസ് ഒത്തിരി മുന്നിലാണ്.


Next Story

Related Stories