TopTop
Begin typing your search above and press return to search.

ഏഷ്യാകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ പരിശീലകന്‍ രാജിവെച്ചു

ഏഷ്യാകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ പരിശീലകന്‍ രാജിവെച്ചു

ഏഷ്യന്‍ കപ്പില്‍ ഇന്ത്യ പ്രീക്വാര്‍ട്ടറില്‍ കയറാതെ പുറത്തു പോയതിന് ശേഷം ഇന്ത്യന്‍ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റെന്‍ പരിശീലക സ്ഥാനം രാജിവെച്ചു. മൂന്നാം മത്സരത്തില്‍ ബഹ്‌റൈന് എതിരായ പരാജയത്തോടെ ഇന്ത്യ ഏഷ്യന്‍ കപ്പില്‍ നിന്ന് പുറത്തായിരുന്നു. മത്സരം സമനിലയിലായാലും ഇന്ത്യക്ക് പ്രീക്വാര്‍ട്ടറില്‍ കയറാമായിരുന്നു. എന്നാല്‍ മത്സരത്തില്‍ ടീം തോല്‍വി വഴങ്ങുകയായിരുന്നു. ഇതേതുടര്‍ന്നാണ് രാജി തീരുമാനത്തിലേക്ക് കോണ്‍സ്റ്റന്റൈനെ എത്തിച്ചത്. ഈ മാസം അവസാനം വരെ ആയിരുന്നു കോണ്‍സ്റ്റന്റൈന്റെ കരാര്‍ ഉണ്ടായിരുന്നത്.

2015ല്‍ ആയിരുന്നു കോണ്‍സ്റ്റന്റൈന്‍ ഇന്ത്യന്‍ പരിശീലക സ്ഥാനം ഏറ്റെടുത്തത്. അന്ന് 173ആം റാങ്കില്‍ ഉണ്ടായിരുന്ന ഇന്ത്യയെ 96ആം റാങ്ക് വരെ എത്തിക്കാന്‍ കോണ്‍സ്റ്റന്റൈന് ആയി. ഏഷ്യന്‍ കപ്പ് യോഗ്യതയും തായ്‌ലാന്റിനെതിരായ ചരിത്ര വിജയവും ഒക്കെ കോണ്‍സ്റ്റന്റൈന്റെ കീഴില്‍ ഇന്ത്യ സ്വന്തമാക്കിയ മികച്ച നേട്ടങ്ങളാണ്.

എന്നാല്‍ കോണ്‍സ്റ്റന്റൈന്റെ ഫുട്‌ബോള്‍ ശൈലി പലപ്പോഴും വന്‍ വിമര്‍ശനങ്ങള്‍ വിളിച്ചു വരുത്തിയിരുന്നു. ഒപ്പം കോണ്‍സ്റ്റന്റൈന്റെ ടീം സെലക്ഷനും പലപ്പോഴും വിവാദത്തില്‍ ആയിരുന്നു. എന്തായാലും ഇന്ത്യന്‍ ഫുട്‌ബോളിനെ തിരികെ ലോക ശ്രദ്ധയില്‍ കൊണ്ടു വരാന്‍ കോണ്‍സ്റ്റന്റൈന് ആയി. മുമ്പ് 2002 മുതല്‍ 2005 വരെയും കോണ്‍സ്റ്റന്റൈന്‍ ഇന്ത്യന്‍ പരിശീലകനായിട്ടുണ്ട്.

കഴിഞ്ഞ നാലുവര്‍ഷമായി ഞാന്‍ ടീമിനൊപ്പമുണ്ട്. ടീമിന് ഏഷ്യന്‍ കപ്പിലേക്ക് യോഗ്യത നേടിക്കൊടുക്കലായിരുന്നു ലക്ഷ്യം. അത് നിറവേറ്റി.- രാജിക്ക് ശേഷം കോണ്‍സ്റ്റന്റൈന്‍ പറഞ്ഞു.

Next Story

Related Stories