TopTop
Begin typing your search above and press return to search.

താലിബാന്‍ ഭീഷണി; 'മിശിഹ' സമ്മാനിച്ച ഫുട്ബോളും ജേഴ്സിയും ഇട്ടെറിഞ്ഞ് നാടുവിടേണ്ടി വന്ന അഫ്ഗാന്റെ കുഞ്ഞു മെസ്സി

താലിബാന്‍ ഭീഷണി; മിശിഹ സമ്മാനിച്ച ഫുട്ബോളും ജേഴ്സിയും ഇട്ടെറിഞ്ഞ് നാടുവിടേണ്ടി വന്ന അഫ്ഗാന്റെ കുഞ്ഞു മെസ്സി

ഫുട്ബോള്‍ മിശിഹ ലയണല്‍ മെസ്സി സമ്മാനിച്ച ഫുട്ബോളും ജേഴ്സിയും അനാഥമാക്കി അഫ്ഗാന്റെ കുഞ്ഞു മെസ്സി മുര്‍ത്താസ അഹമ്മദിയെന്ന ബാലന്‍ നാടുവിട്ടു. താലിബാന്‍ ഭീഷണിയെത്തുടര്‍ന്നാണ് മുര്‍ത്താസയും കുടുംബതതിനും ഗസ്നിലെ വീടു ഉപേക്ഷിച്ചപോകേണ്ടി വന്നത്. താലിബാനെ ഭയന്നു കാബൂളിലെ പൊട്ടിപ്പൊളിഞ്ഞ ഒരു ഒറ്റമുറി വീട്ടില്‍ മുര്‍ത്താസയും കുടുംബവും കഴിയുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജഗോരിയുടെ സമീപപ്രദേശങ്ങളില്‍ താലിബാന്‍ പ്രത്യാക്രമണം രൂക്ഷമാക്കിയ പശ്ചാത്തലത്തിലാണ് ഇവിടെ നിന്ന് ഗ്രാമവാസികള്‍ ഒഴിഞ്ഞുപോയത്. മെസ്സി സ്നേഹത്തോടെ സമ്മാനിച്ച ജേഴ്സിയും ഫുട്ബോളും എനിക്ക് നഷ്ടമായി. എനിക്കത് വേഗം. മെസ്സിയെ, ശരിക്കും എനിക്ക് മിസ് ചെയ്യുന്നുണ്ട്. മെസ്സിയെ ഇനി കാണുകയാണെങ്കില്‍ അദ്ദേഹത്തോട് സലാം പറഞ്ഞ് സുഖമല്ലെ എന്ന് ചോദിക്കും. അപ്പോള്‍ അദ്ദേഹം എന്നോട് നന്ദി പറയും, സുരക്ഷിതനായിരിക്കാന്‍ ആവശ്യപ്പെടും. പിന്നെ മെസ്സി കളിക്കുന്ന ഗ്രൗണ്ടിലേക്ക് അദ്ദേഹത്തിന്റെ കൈപിടിച്ച് കൂടെ നടക്കും-മുര്‍ത്താസ പറഞ്ഞു.

വെടിയൊച്ച കേട്ടതോടെ രാത്രി തന്നെ കൈയില്‍ കിട്ടിയ സാധനങ്ങളുമെടുത്ത് വീടുവിട്ടിറങ്ങുകയായിരുന്നുവെന്ന് മുര്‍ത്താസയുടെ കുടുംബം മുര്‍ത്താസക്കായി താലിബാന്‍ തെരച്ചില്‍ നടത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചിരുന്നുവെന്ന് മാതാവി ഷെഫീഖ പറഞ്ഞു.തിരിച്ചറിയിപ്പെടാതാരിക്കാനായി മുര്‍ത്താസയുടെ മുഖം സ്‌കാര്‍ഫ് കൊണ്ട് മറച്ചാണ് രാത്രി വീടുവിട്ടിറങ്ങിയത്. ആദ്യം ബാമിയാനിലെ ഒരു പള്ളിയില്‍ അഭയം തേടിയ കുടുംബം പിന്നീട് കാബൂളിലെ പൊട്ടിപ്പൊളിഞ്ഞ ചെറിയ മുറിയിലേക്ക് മാറുകയായിരുന്നു.

2016 ജനുവരിയില്‍ പ്ലാസ്റ്റിക് കവറില്‍ ചായമെഴുതിക്കൂട്ടി, മെസ്സി എന്ന് കൈകൊണ്ട് പേരെഴുതിയ അര്‍ജന്റീന ജഴ്സിയില്‍ നില്‍ക്കുന്ന ചിത്രത്തിലൂടെയാണ് മുര്‍ത്താസ ലോകശ്രദ്ധ നേടിയത്. തുടര്‍ന്ന് മെസ്സി മുര്‍ത്താസയെയും കുടുംബത്തെയും കാബൂളിലേക്കു ക്ഷണിച്ചു. യുണിസെഫ് വഴി ഒരു പന്തും ജഴ്സിയും സമ്മാനമായി നല്‍കി. പിന്നീട് ഖത്തറില്‍വെച്ച് മുര്‍ത്താസയെ മെസ്സി നേരില്‍ കാണുകയും ചെയ്തു. ഖത്തറില്‍ ബാഴ്സലോണയുടെ സൗഹൃദ മത്സരത്തിനായി മെസ്സിയുടെ കൈപിടിച്ച് ഭാഗ്യതാരമായി മുര്‍ത്താസയും ഗ്രൗണ്ടിലെത്തിയിരുന്നു. പീന്നീട് കുഞ്ഞുമെസിയെന്ന പേരില്‍ മുര്‍ത്താസ അറിയപ്പെടുകയായിരുന്നു.

https://www.azhimukham.com/iraqi-boy-plastic-bag-jersey-photo-messi-azhimukham/

https://www.azhimukham.com/yatra-travel-babu-sager-contestant-arctic-expedition-traveller/

https://www.azhimukham.com/news-update-sabarimala-history-351-year-old-statement-recoverd/

Next Story

Related Stories