പ്രീമിയിര്‍ ലീഗില്‍ സീസണിലെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തി ടോട്ടന്‍ഹാമിന് വിജയം. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ടോട്ടന്‍ഹാമിന്റെ വിജയം. മത്സരത്തില്‍ തുടക്കം മുതല്‍ മികച്ച കളി പുറത്തെടുത്തപ്പോള്‍ ആദ്യ പകുതിയില്‍ തങ്ങള്‍ക്ക് ലഭിച്ച സുവര്‍ണാവസരം മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഗോളാക്കാന്‍ സാധിച്ചില്ല. ഡാനി റോസിന്റെ ഹാന്‍ഡ് ബോളിന് വാര് പെനാല്‍ട്ടി വിധിച്ചു. പെനാല്‍ട്ടി എടുത്ത അഗ്വേറോയ്ക്ക് പിഴച്ചു. മികച്ച സേവുമായി ടോട്ടന്‍ഹാം ഗോളി ലോറിസ് ഹീറോ ആയി.
എന്നാല്‍ രണ്ടാം പകുതിയില്‍ സിറ്റി മികച്ച തിരിച്ചു വരാണാണ് നടത്തിയത്. രണ്ടാം പകുതിയില്‍ തന്നെ ടോട്ടന്‍ഹാമിന്റെ സൂപ്പര്‍ താരം ഹാരി കെയന്‍ പരിക്കേറ്റു പുറത്തായി. കെയ്ന്‍ ഇല്ലാതെ വിജയിക്കുക പ്രയാസമെന്ന് കരുതിയെങ്കിലും 78ആം മിനുട്ടില്‍ സോണിന്റെ ഗോള്‍ പിറന്നു. പുറത്തേക്ക് പോയെന്ന് തോന്നിച്ച പന്ത് തിരിച്ച് പിടിച്ച് സിറ്റി താരങ്ങളെ ഡ്രിബിള്‍ ചെയ്തതിനു ശേഷമായിരുന്നു സോണിന്റെ ഗോള്‍. രണ്ടാം പാദം അവസാനിച്ചിട്ടില്ലെങ്കിലും എവേ ഗോള്‍ സിറ്റി നേടിയില്ല എന്നത് സ്പര്‍സിന് പ്രതീക്ഷ നല്കുന്നു.