Top

ചാംപ്യന്‍സ് ലീഗില്‍ ഇന്ന് തീപാറും പോരാട്ടം : മാഞ്ചസ്റ്റര്‍ യുണൈറ്റഡ്-യുവന്റസ് , റയല്‍ മാഡ്രിഡ്, ബയേണ്‍ മ്യൂനിക്ക് ,മാഞ്ചസ്റ്റര്‍ സിറ്റി ടീമുകളും ഇന്നിറങ്ങും

ചാംപ്യന്‍സ് ലീഗില്‍ ഇന്ന് തീപാറും പോരാട്ടം : മാഞ്ചസ്റ്റര്‍ യുണൈറ്റഡ്-യുവന്റസ് , റയല്‍ മാഡ്രിഡ്, ബയേണ്‍ മ്യൂനിക്ക് ,മാഞ്ചസ്റ്റര്‍ സിറ്റി ടീമുകളും ഇന്നിറങ്ങും
ചാംപ്യന്‍സ് ലീഗില്‍ തീപാറും പോരാട്ടമാണ് ഇന്ന് അരങ്ങേറുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്- ഇറ്റാലിയന്‍ ശക്തികളായ യുവന്റസിനെ നേരിടുമ്പോള്‍ മറ്റ് മത്സരങ്ങളില്‍ റയല്‍ മാഡ്രിഡ് വിക്ടോറിയ പ്ലാസയെയും. ബയേണ്‍ മ്യൂണിക് ഏഥന്‍സിനെയും, മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഷാക്തര്‍ ഡൊനെട്സ്‌കിനെയും നേരിടും.

ലീഗില്‍ തീപാറും പോരാട്ടം എന്ന് വിശേഷിപ്പിക്കാവുന്ന മത്സരമാണ് ഇന്ന് നടക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ്-യുവന്റസ് മത്സരം. യുവന്റസിന്റെ ഹോം ഗ്രൗണ്ടായ ഒള്‍ഡ് ലേഡിയിലാണ് മത്സരം. ആദ്യ പാദത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് യുവന്റസ് ജയിച്ചിരുന്നു. യുണൈറ്റഡിനെതിരെ സമനിലതന്നെ ധാരാളമാണ് യുവന്റസിന് അവസാന പതിനാറിലെത്താന്‍. എന്നാല്‍ യുണൈറ്റഡിന് സംബന്ധിച്ചിടത്തോളം സമനില കൊണ്ട് കാര്യമില്ല. ഇന്നത്തെ മത്സരത്തില്‍ തോല്‍വി വഴങ്ങിയാല്‍ ഒരു പക്ഷെ അവസാന പതിനാറിലെത്താന്‍ ടീമിന് ഇനിയും വിയര്‍ക്കേണ്ടിവരും. യുണൈറ്റഡ് നിരയില്‍ പേശിക്ക് പരിക്കേറ്റ ലുക്കാകു കളിച്ചേക്കില്ല. പ്രതിരോധ താരം ഡീഗോ ഡാലറ്റിനും മത്സരം നഷ്ടമാകും. എന്നാല്‍ കഴിഞ്ഞ മത്സരങ്ങള്‍ നഷ്ടമായ വലന്‍സിയയും ഫെല്ലായ്നിയും തിരിച്ചെത്തുന്നത് ടീമിന് ആത്മവിശ്വാസം നല്‍കുന്നു. യുവെ നിരയില്‍ വിങര്‍ ഡഗ്ലസ് കോസ്റ്റയും മുന്നേറ്റതാരം മരിയോ മാന്‍സൂക്കിച്ചും കളിക്കുമെന്ന കാര്യം സംശയമാണ്.

ഗ്രൂപ്പ് ജിയില്‍ റയല്‍ മാഡ്രിഡിന് അവസാന സ്ഥാനക്കാരായ വിക്ടോറിയ പ്ലാസയാണ് എതിരാളികള്‍. പുതിയ പരിശീലകന് കീഴില്‍ ആദ്യ യു.സി.എല്‍ ജയം ലക്ഷ്യമിട്ടാണ് മഡ്രിഡ് ഇറങ്ങുന്നത്. മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഷാക്തര്‍ ഡൊനെട്സ്‌കാണ് എതിരാളികള്‍. പ്രീമിയര്‍ ലീഗില്‍ മികച്ച ഫോമിലുള്ള സിറ്റിക്ക് ഷാക്തറിനെ എളുപ്പത്തില്‍ മറികടക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. ബയേണ്‍ മ്യൂനിക്കിന് ഏഥന്‍സാണ് എതിരാളികള്‍. ബുന്ദസ് ലീഗയില്‍ ഫോമില്‍ അല്ലാത്ത ബയേണിന് ഇന്ന് ജയം അനിവാര്യമാണ്.

Next Story

Related Stories