TopTop
Begin typing your search above and press return to search.

കുഞ്ഞ് ആരാധകനെ കാണാന്‍ കാത്തിരുന്ന മുഹമ്മദ് സലാ; ആരാധകരുടെ ഹൃദയം കവര്‍ന്ന്‌ താരം

കുഞ്ഞ് ആരാധകനെ കാണാന്‍ കാത്തിരുന്ന മുഹമ്മദ് സലാ;  ആരാധകരുടെ ഹൃദയം കവര്‍ന്ന്‌ താരം

കുരുന്ന് ആരാധകന്റെ മോഹം സഫലമാക്കാന്‍ തന്റെ യാത്ര വൈകിപ്പിച്ച് ലിവര്‍പൂള്‍ താരം മുഹമ്മദ് സലായ്ക്ക് കൈയ്യടിക്കുകയാണ് ഫുട്‌ബോള്‍ ലോകം.തന്റെ കുരുന്ന് ആരാധകന്റെ മോഹം സഫലമാക്കാന്‍ തന്റെ ദുബായ് മടക്കയാത്ര നീട്ടിവെച്ച് കാത്തിരുന്ന താരത്തിന്റെ പ്രവൃത്തിയാണ് പ്രശംസക്കിടയാക്കിയത്. ദുബായ് പൊലീസിന്റെ സഹായത്തോടെയായിരുന്നു എട്ടുവയസ്സുകാരനായ ഈജിപ്ഷ്യന്‍ ബാലന്‍ മുഹമ്മദ് അംജദ് അസ്സംരിയുടെ മോഹസാഫല്യം. അംജദ് കാത്തു വച്ച ജഴ്‌സിയില്‍ ഇഷ്ടതാരം സലാ ഒപ്പിട്ടു നല്‍കി. മതിവരുവോളം ഫോട്ടോയ്ക്കും പോസ് ചെയ്തു.

2018ലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ക്രിയേറ്റീവ് സ്‌പോര്‍ട്‌സ് അവാര്‍ഡ് സ്വീകരിക്കാനെത്തിയതായിരുന്നു ഇംഗ്ലിഷ് ക്ലബ് ലിവര്‍പൂളിന്റെ സൂപ്പര്‍താരമായ മുഹമ്മദ് സലാ. പുരസ്‌കാരച്ചടങ്ങിനു മുത്തച്ഛനൊപ്പം എത്തിയ മുഹമ്മദ് അംജദ് സലായുടെ ഒപ്പു വാങ്ങാന്‍ ഒരു ജഴ്‌സി കയ്യില്‍ കരുതിയിരുന്നു. എന്നാല്‍ ദുബായ് കിരീടവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമില്‍ നിന്നു പുരസ്‌കാരം സ്വീകരിച്ചയുടന്‍ സലാ വേദിക്കു പിന്നിലൂടെ സ്ഥലംവിട്ടു. അതുകൊണ്ട് മുഹമ്മദ് അംജദിനു സലായെ നേരില്‍ കാണാനായില്ല. സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞ കുട്ടിയുടെ വിവരം തിരക്കിയ ദുബായ് പൊലീസ് മേധാവി മേജര്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി വിവരം സലായെ അറിയിക്കുകയായിരുന്നു. ശേഷം സ്വകാര്യ വിമാനത്തില്‍ ലണ്ടനിലേക്കു പുറപ്പെടാന്‍ തയാറായ സലാ യാത്ര വൈകിപ്പിക്കാന്‍ തീരുമാനിച്ചു.

പൊലീസിനൊപ്പം വിമാനത്താവളത്തിലെത്തിയ കുഞ്ഞ് ആരാധകന്റെ ജഴ്‌സിയില്‍ ഒപ്പു ചാര്‍ത്തിയ മുഹമ്മദ് സലാ അംജദിന് ഒപ്പം നിന്നു ചിത്രങ്ങളെടുക്കുകയും ചെയ്തു. സലാ കുഞ്ഞ് ആരാധകനൊപ്പം സമയം ചിലവിടുന്നതും ജഴ്‌സിയില്‍ ഒപ്പിട്ടു നല്‍കുന്നതുമായ വീഡിയോ സാമൂഹ്യ മാധ്യമങ്ങള്‍ വഴി ആരാധകരും പ്രചരിപ്പിച്ചു.

Next Story

Related Stories