TopTop
Begin typing your search above and press return to search.

ബ്രസീലിയന്‍ യുവതാരങ്ങളുടെ ദേശീയ ടീമിലേക്കുള്ള അരങ്ങേറ്റത്തിന് കാത്തിരുന്ന് ആരാധകര്‍

ബ്രസീലിയന്‍ യുവതാരങ്ങളുടെ ദേശീയ ടീമിലേക്കുള്ള അരങ്ങേറ്റത്തിന് കാത്തിരുന്ന് ആരാധകര്‍

കഴിഞ്ഞ ദിവസം നടന്ന എല്‍ ക്ലാസികോ പോരാട്ടത്തില്‍ റയലും ബാഴ്‌സയും സമനിലയില്‍ പിരിഞ്ഞെങ്കിലും മത്സരത്തില്‍ ശ്രദ്ധനേടിയത്

ഈ ബ്രസീലിയന്‍ താരങ്ങളായിരുന്നു. ചെറുപ്പമാണെങ്കിലും ഇതിനകം തന്നെ യൂറോപ്യന്‍ ഫുട്‌ബോളില്‍ ശ്രദ്ധനേടിക്കഴിഞ്ഞു ബ്രസീലിയന്‍ താരങ്ങളായ വിനിഷ്യസും മാല്‍ക്കമും. ഇന്നലെ നടന്ന എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ റയലിനെ പ്രതിനിധീകരിച്ച് വിനിഷ്യസും ബാഴ്‌സയെ പ്രതിനിധീകരിച്ച് മാല്‍ക്കവും ഇറങ്ങി. മത്സരത്തില്‍ ഇരുവരുടെയും പ്രകടനം ടീമുകള്‍ക്ക് നിര്‍ണായകമകായി. ഇനി ഇരുവരും ഒരുമിച്ച് ബ്രസില്‍ ടീമില്‍ എന്ന് അരങ്ങേറ്റം കുറിക്കും എന്നതാണ്.

ബ്രസീലിന്റെ യൂത്ത് ടീമുകളില്‍ കളിച്ചിട്ടുള്ള ഇരുവര്‍ക്കും സീനിയര്‍ ടീമിലേക്ക് വിളിയെത്തിയിട്ടില്ല. എന്നാല്‍ ഇന്നലെ സമനിലയായ എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സയ്ക്ക് വേണ്ടി ?ഗോളടിച്ച് മാല്‍ക്കവും റയലിനായി മിന്നുന്ന പ്രകടനം നടത്തി വിനിഷ്യസും കൈയ്യടി നേടിയപ്പോള്‍ മത്സരം കാണാന്‍ ?ഗാലറിയിലൊരാളുണ്ടായിരുന്നു. ബ്രസീലിന്റെ മുന്‍ താരവും നിലവില്‍ ?ദേശീയ ടീം സഹപരിശീലകനുമായ സില്‍വിന്യോ. ഇരുയുവതാരങ്ങളുടേയും പ്രകടനത്തില്‍ സില്‍വിന്യോ സന്തുഷ്ടനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ബ്രസീലിന്റ അടുത്ത സൗഹൃദ മത്സരങ്ങള്‍ക്കുള്ള ടീമിലേക്ക് ഇരുവരം പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. യൂറോപ്പില്‍ കളിക്കുന്ന ബ്രസീല്‍ താരങ്ങളുടെ പ്രകടനം വിലയിരുത്താനാണ് സില്‍വിന്യോ യൂറോപ്യന്‍ പര്യടനത്തിനിറങ്ങിയത്.

Next Story

Related Stories