Top

ഇന്ത്യയുടെ 'ലോകകപ്പ് ഹീറോ' ഗൗതം ഗംഭീര്‍ വിരമിച്ചു

ഇന്ത്യയുടെ
മു​ൻ ഇ​ന്ത്യ​ൻ ഒാ​പ​ണ​റും ക്യാ​പ്​​റ്റ​നു​മാ​യ ഗൗ​തം ഗം​ഭീ​ർ ക്രി​ക്ക​റ്റ്​ ജീവിതത്തി​ന്​ വി​രാ​മ​മി​ടു​ന്നു. നി​ല​വി​ൽ ര​ഞ്​​ജി ട്രോ​ഫി​യി​ൽ ഡൽഹിക്കാ​യി ക​ളി​ക്കു​ന്ന ഗം​ഭീ​ർ വ്യാ​ഴാ​ഴ്​​ച ആ​രം​ഭി​ക്കു​ന്ന മത്സരത്തോ​ടെ ക​ളി അ​വ​സാ​നി​പ്പി​ക്കും. ട്വിറ്ററിലൂടെയാണ് ഇന്ത്യയുടെ ലോകകപ്പ്​ ഹീറോയുടെ​ വിരമിക്കൽ പ്രഖ്യാപനം.

ഇന്ത്യക്കായി 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും 37 ടി20 മത്സരങ്ങളും കളിച്ച ഗംഭീര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,324 റണ്‍സ് സ്വന്തം പേരില്‍ കുറിച്ച ശേഷമാണ് കളി ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഗംഭീര്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെയും നയിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ 2012 ലും 2014 ലും 2012 കൊല്‍ക്കത്തയെ ഗംഭീര്‍ ചാമ്പ്യന്‍മാരുമാക്കിയിരുന്നു. ഐസിസിയുടെ പ്ലെയര്‍ ഓഫ് ഇയര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്.

ടെ​സ്​​റ്റ്​ ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന മൂ​ന്നാ​മ​ത്തെ റ​ൺ​വേട്ടക്കാ​ര​നാ​യ ഡ​ൽ​ഹി​ക്കാ​ര​ൻ 12 വ​ർ​ഷ​ക്കാ​ലം ഒാ​പ​ണി​ങ്ങി​ലെ വിശ്വസ്​​ത​നാ​യി​രു​ന്നു. ഇ​ന്ത്യ​യു​ടെ ട്വ​ൻ​റി20, ഏ​ക​ദി​ന ലോകകപ്പ്​​ കിരീട​നേ​ട്ട​ത്തി​ലും നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച ഗം​ഭീ​റാ​യി​യി​രു​ന്നു ര​ണ്ടു ഫൈ​ന​ലി​ലെ​യും വിജയ​ശി​ൽ​പി.




Next Story

Related Stories