TopTop
Begin typing your search above and press return to search.

അദ്ദേഹം ഞങ്ങള്‍ക്കു തന്നതിനു പകരമാവില്ല, എങ്കിലും; പിതാവിനു സര്‍പ്രൈസ് സമ്മാനം നല്‍കി ഹര്‍ദിക് പാണ്ഡ്യ

അദ്ദേഹം ഞങ്ങള്‍ക്കു തന്നതിനു പകരമാവില്ല, എങ്കിലും; പിതാവിനു സര്‍പ്രൈസ് സമ്മാനം നല്‍കി ഹര്‍ദിക് പാണ്ഡ്യ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പുതിയ പ്രതിഭാസം ഹര്‍ദിക് പാണ്ഡ്യെയും, ടീമിലേക്കുള്ള വരവിനായി കാത്തിരിക്കുന്ന ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായ സഹോദരന്‍ ക്രുനാലും ചേര്‍ന്ന് പിതാവ് ഹിമാന്‍ഷു പാണ്ഡ്യേക്ക് നല്‍കിയൊരു സര്‍പ്രൈസ് സമ്മാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്.

ശ്രീലങ്കയ്‌ക്കെതിരേ നടന്ന മൂന്നാം ടെസ്റ്റില്‍ നേടിയ അതിവേഗ സെഞ്ച്വറികൊണ്ട് എല്ലാ ഇന്ത്യക്കാര്‍ക്കും സര്‍പ്രൈസ് സമ്മാനം നല്‍കിയ ഹര്‍ദികും സഹോദരനും ചേര്‍ന്നു വികാരഭരിതമായ മറ്റൊരന്തരീക്ഷമാണ് പിതാവിനുവേണ്ടി ഒരുക്കിയത്.

കഴിഞ്ഞ ദിവസം ക്രുനാല്‍ ആണ് അച്ഛനെയും കൂട്ടി ഒരു കാര്‍ ഷോറൂമിലേക്ക് പോയത്. അവിടെയെത്തിയപ്പോഴേക്കും ഇപ്പോള്‍ ശ്രീലങ്കയില്‍ ഉള്ള ഹര്‍ദിക് ക്രുനാലിന്റെ ഫോണില്‍ വീഡിയോ കോളില്‍ എത്തി. കാര്‍ സിലക്ട് ചെയ്യുന്നതിനു സഹോദരനും അച്ഛനും നിര്‍ദേശങ്ങള്‍ നല്‍കികൊണ്ട്.

ഒടുവില്‍ ഒരു ചുവന്ന നിറമുള്ള കാറില്‍ ഹിമാന്‍ഷുവിന്റെ മനസ് ഉടക്കി. ഈ സമയം ഷോറും മാനേജര്‍ അദ്ദേഹത്തിന്റെയടുക്കലേക്ക് എത്തിയിട്ടു പറഞ്ഞു; ഇത് താങ്കളുടെ കാറാണ്. താങ്കളാണ് ഇതിന് ഉടമസ്ഥന്‍...

ഹിമാന്‍ഷു ഈ സമയം വല്ലാതെ വികാരഭരിതനായി. വീഡിയോ കോളിലുള്ള ഹര്‍ദികിനോട് ആ പിതാവ് പറഞ്ഞു; ഐ ലവ് യു...

ഹര്‍ദിക് ഈ രംഗങ്ങള്‍ പതിഞ്ഞ വീഡിയോ തന്റെ ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

പിന്നാലെ വന്ന ഹര്‍ദികിന്റെ ട്വീറ്റുകള്‍ പിതാവ് തങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം പ്രിയപ്പെട്ടതാണെന്നു വ്യക്തമാക്കി കൊണ്ടുള്ളതായിരുന്നു.

ആ സമയത്തെ അദ്ദേഹത്തിന്റെ മുഖം കാണുന്നത് ഒരുപാട് സന്തോഷകരമായിരുന്നു. ഞങ്ങളുടെ പിതാവിന് എല്ലാ സന്തോഷങ്ങളും നല്‍കണം. അദ്ദേഹമത് അര്‍ഹിക്കുകയാണ്. ക്രുനാലിനും എനിക്കും വേണ്ടി സ്വന്തം സന്തോഷങ്ങളെല്ലാം മാറ്റിവച്ചയാളാണ് ഞങ്ങളുടെ പിതാവ്. ഞങ്ങളുടെ കരിയറിനു വേണ്ടി അദ്ദേഹം ചെയ്തതു തന്ന കാര്യങ്ങള്‍ക്ക് നന്ദി പറയാന്‍ എനിക്ക് കഴിയില്ല. എന്റെ കണ്ണുകള്‍ നിറയുകയാണ് ഇങ്ങനെയൊരു ചെറിയ സര്‍പ്രൈസ് സമ്മാനം തന്നെ അദ്ദേഹത്തിനു കൊടുക്കാന്‍ കഴിഞ്ഞപ്പോള്‍ ; ഹാര്‍ദിക് തന്റെ ട്വീറ്റുകളിലൂടെ പിതാവിനോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നു.

Next Story

Related Stories