ന്യൂസ് അപ്ഡേറ്റ്സ്

റെക്കോര്‍ഡോടെ ഹീന സിധുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് 11ാം സ്വര്‍ണം

ഹീന സിധുവിന് പുറമെ പുരുഷ ബോക്‌സിങ് 49 കിലോഗ്രാം വിഭാഗത്തില്‍ സെമി ഫൈനലില്‍ കടന്ന അമിത് പന്‍ഗാലും ഇന്ത്യയ്ക്ക് മെഡലുറപ്പിച്ചു.

കോമണ്‍വെല്‍ത്ത് ഷൂട്ടിംഗില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടിയതിന് പിന്നാലെ 25 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ സ്വര്‍ണം നേടി ഇന്ത്യയുടെ ഹീന സിധു. ഗെയിംസ് റെക്കോര്‍ഡ് കുറിച്ചാണ് ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ ഹീന സിധുവിന്റെ സ്വര്‍ണ നേട്ടം. ഇതോടെ ഇന്ത്യയുടെ മെഡല്‍ പട്ടികയില്‍ ഇത്തവണ 11-ാം സ്വര്‍ണമായി. ഫെനലില്‍ 38 പോയിന്റ് നേടിയാണ് ഹീന ഗെയിംസ് റെക്കോര്‍ഡ് സ്ഥാപിച്ചത്. നേരത്തെ, 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ തന്നെ മനു ഭാകറിന് പിന്നില്‍ രണ്ടാമതെത്തിയാണ് ഹീന സിധു വെള്ളി നേടിയത്.

ഹീന സിധുവിന് പുറമെ പുരുഷ ബോക്‌സിങ് 49 കിലോഗ്രാം വിഭാഗത്തില്‍ സെമി ഫൈനലില്‍ കടന്ന അമിത് പന്‍ഗാലും ഇന്ത്യയ്ക്ക് മെഡലുറപ്പിച്ചു. സ്‌കോട്ലന്‍ഡിന്റെ അഖ്വീല്‍ അഹമ്മദിനെ തകര്‍ത്താണ് അമിത് സെമിയില്‍ കടന്നത്. 11 സ്വര്‍ണവും നാലു വെള്ളിയും അഞ്ചു വെങ്കലവും ഉള്‍പ്പെടെ 20 മെഡലുകളുമായി മെഡല്‍ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. 41 സ്വര്‍ണവും 34 വെള്ളിയും 34 വെങ്കലവും ഉള്‍പ്പെടെ 109 മെഡലുകളുമായി ആതിഥേയരായ ഓസ്‌ട്രേലിയയാണ് ഒന്നാമത്. 23 സ്വര്‍ണവും 26 വെള്ളിയും 20 വെങ്കലവുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍