Top

രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്‌കാരം; മലയാളി താരം ശ്രീജേഷിന്റെ പേര് ശുപാര്‍ശ ചെയ്തു

രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്‌കാരം; മലയാളി താരം ശ്രീജേഷിന്റെ പേര് ശുപാര്‍ശ ചെയ്തു
ഹോക്കി മുന്‍ ഇന്ത്യന്‍ നായകനും മലയാളി താരവുമായ പിആര്‍ ശ്രീജേഷിനെ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്‌കാരത്തിന് ഹോക്കി ഇന്ത്യ ശുപാര്‍ശ ചെയ്തു. 2006ല്‍ ഇന്ത്യക്കായി അരങ്ങേറിയ 30കാരനായ താരം 200ലേറെ മത്സരങ്ങല്‍ രാജ്യത്തിനു വേണ്ടി കളിച്ചിട്ടുണ്ട്.

ഇന്ത്യയുടെ 2014, 2018 ലോകകപ്പ് ടീമുകളിലും 2012, 2016 ഒളിമ്പിക്സ് ടീമുകളിലും ശ്രീജേഷ് ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞു.2008ലെ ജൂനിയര്‍ ഏഷ്യ കപ്പിലെ മികച്ച ഗോള്‍ കീപ്പര്‍, 2013ലെ ഏഷ്യ കപ്പില്‍  ടൂര്‍ണമെന്റിലെ മികച്ച ഗോള്‍ കീപ്പര്‍, 2014ല്‍ ലോകത്തെ ഏറ്റവും മികച്ച പുരുഷ ഗോള്‍ കീപ്പര്‍ക്കുള്ള ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ ഹോക്കിയുടെ പുരസ്‌കാരം, 2014ലെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം, 2018ലെ ഏഷ്യന്‍ ഗെയിംസ് വെങ്കലം, 2016, 18 വര്‍ഷങ്ങളിലെ ചാമ്പ്യന്‍സ് ട്രോഫി വെള്ളി നേട്ടങ്ങളിലും ശ്രീജേഷ് ടീമിന്റെ ഭാഗമായി. 2015ല്‍ അര്‍ജുന അവാര്‍ഡും 2017ല്‍ പത്മശ്രീ പുരസ്‌കാരവും ശ്രീജേഷിന് ലഭിച്ചിട്ടുണ്ട്.

അതേസമയം ചിംഗ്ലെന്‍സന സിങ്, അക്ഷദീപ് സിങ്, വനിതാ താരം ദീപിക എന്നിവരെ് അര്‍ജുന അവാര്‍ഡിനായി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ആജീവനാന്ത സംഭാവനകള്‍ക്കുള്ള പുരസ്‌കാരമായ മേജര്‍ ധ്യാന്‍ചന്ദ് അവാര്‍ഡിനായി ആര്‍പി സിങ്, സന്ദീപ് കൗര്‍ എന്നിവരുടെ പേരുകളും ശുപാര്‍ശ ചെയ്തു. മികച്ച പരിശീലകനുള്ള ദ്രോണാചാര്യ പുരസ്‌കാരത്തിന് പരിഗണിക്കാനായി ബല്‍ജീത് സിങ്, ബിഎസ് ചൗഹാന്‍, രമേഷ് പതാനിയ എന്നിവരെയും ഹോക്കി ഇന്ത്യ നിര്‍ദേശിച്ചു.

Next Story

Related Stories