TopTop
Begin typing your search above and press return to search.

സിഡ്‌നി ടെസ്റ്റിൽ ഓസീസ് 300 ന് പുറത്ത്: ഫോളോ ഓണിനയച്ച് ഇന്ത്യ

സിഡ്‌നി ടെസ്റ്റിൽ ഓസീസ് 300 ന് പുറത്ത്: ഫോളോ ഓണിനയച്ച് ഇന്ത്യ

സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ മേധാവിത്തം തുടരുന്നു. ടീം ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 622 റണ്‍സിന് മറുപടിയുമായി ബാറ്റിംഗ് ആരംഭിച്ച കംഗാരു പട 300 റണ്‍സിന് പുറത്തായി. ഇന്ത്യ ഓസീസിനെ രണ്ടാം ഇന്നിംഗ്‌സില്‍ ഫോളോ ഓണിനയച്ചിരിക്കുകയാണ്.322 റണ്‍സിന്റെ കൂറ്റന്‍ ലീഡാണ് ഇന്ത്യ നേടിയത്. ഒരു സെഷനും ഒരു ദിവസവും ശേഷിക്കെ അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ഇന്ത്യ അനായാസം വിജയം സ്വന്തമാക്കുമെന്നാണ് വിലയിരുത്തല്‍.

നാലാം ദിവസം മഴമൂലം വൈകിയാണ് കളി തുടങ്ങിയത്. പാറ്റ് കമ്മിന്‍സ് (44 പന്തില്‍ 25), പീറ്റര്‍ ഹാന്‍സ്‌കോംബ് (111 പന്തില്‍ 37), നാഥന്‍ ലിയോണ്‍ (പൂജ്യം), ജോഷ് ഹെയ്‌സല്‍വുഡ് (45 പന്തില്‍ 21) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയയ്ക്കു നഷ്ടമായത്. 55 പന്തില്‍ 29 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താകാതെ നിന്നു.

അഞ്ച് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവ് രണ്ട് വീതം വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരാണ് ഓസീസിനെ ഫോളോഓണിലേക്ക് തള്ളിവിട്ടത്. 79 റണ്‍സ് നേടിയ മാര്‍കസ് ഹാരിസാ (79)ണ് ഓസീസിന്റെ ടോപ് സ്‌കോറര്‍.

നേരത്തെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ ഏഴിന് 622 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ചേതേശ്വര്‍ പൂജാര (193), ഋഷഭ് പന്ത് (159) എന്നിവരുടെ സെഞ്ചുറികളാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.


Next Story

Related Stories