സോഷ്യല്‍ മീഡിയയുടെ ദുരുപയോഗങ്ങളില്‍ ഏറ്റവും ക്രൂരമായ ഒന്നാണ് ജീവിച്ചിരിക്കുന്നൊരാളെ കൊല്ലുന്നത്. എത്രയോ പ്രശസ്തരുടെ മരണ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെട്ടിട്ടുള്ളത്. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ കൊന്നവര്‍ക്ക് തങ്ങള്‍ ജീവിച്ചിരിപ്പുണ്ടെന്ന് എല്ലാവരേയും പറഞ്ഞ് ബോധ്യപ്പെടുത്തേണ്ട ഗതികേടും വരും.
ഇപ്പോള്‍ അങ്ങനെയൊരു ഗതികേട് വന്നിരിക്കുന്നത് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് താരം നഥാന്‍ മക്കലത്തിനാണ്. നഥാന്‍ മരിച്ചെന്ന് ട്വിറ്ററിലും ഫെയ്സബുക്കിലും ആരോ വാര്‍ത്തയിട്ടു. നിമിഷനേരം കൊണ്ട് കിവീസ് താരത്തിന്റെ വേര്‍പാട് വാര്‍ത്ത വൈറലായി. അസുഖം മൂലം ആശുപത്രിയില്‍വച്ചായിരുന്നു നഥാന്റെ അന്ത്യമെന്നായിരുന്നു വാര്‍ത്ത. ഒടുവില്‍ താന്‍ ജീവിനടോയുണ്ടെന്നു പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വരേണ്ട സ്ഥിതി നഥാനും ഉണ്ടായി. ഞാന്‍ ജീവിച്ചിരിപ്പുണ്ട്, മുന്പത്തേക്കാള് ഉശിരോടെ... ഈ വാര്‍ത്ത എവിടെ നിന്നാണ് വന്നതെന്ന് അറിയില്ല, എന്നാലത് തീര്‍ത്തും വ്യാജമാണ്...എല്ലാവരേയും സ്നേഹിക്കുന്നു...നഥാന്‍ ട്വിറ്ററില്‍ കുറിച്ചു. താന്‍ ജീവനോടെയുണ്ടെന്നതിന്റെ തെളിവായി ഒരു ചിത്രവും പോസ്റ്റ് ചെയ്തു നഥാന്‍.
I am alive and kicking more than ever before. Not sure where this news has come from but this is fake. Love you all. pic.twitter.com/WZ1nuX4LUo
— Nathan McCullum (@MccullumNathan) December 1, 2018
തന്റെ വ്യാജ മരണ വാര്‍ത്തയോട് നഥാന്‍ അത്ര വൈകാരികതയോടെയല്ല പ്രതികരിച്ചതെങ്കിലും നഥാന്റെ സഹോദരനും മുന്‍ കിവീസ് ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ ബ്രണ്ടന്‍ മക്കലം കട്ട കലിപ്പിലാണ്. ആരാണ് ഈ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതെങ്കിലും അവനെ വെറുതെ വിടില്ലെന്നാണ് ബ്രണ്ടം മക്കലത്തിന്റെ വെല്ലുവിളി.
ടി10 ലീഗില്‍ കളിച്ചുകൊണ്ടിരുന്ന ബ്രണ്ടന്‍ സഹോദരന്റെ ' മരണ' വാര്‍ത്ത കേട്ട് ന്യൂസിലാന്‍ഡിലേക്ക് മടങ്ങിയിരുന്നു. തന്നെ തകര്‍ത്ത വാര്‍ത്ത വ്യാജമാണെന്ന് അറിഞ്ഞതോടെയാണ് ബ്രണ്ടന്‍ കോപാകുലനായത്. ന്യൂസിലാന്‍ഡിലേക്കുള്ള മടക്കത്തില്‍ വിമാനത്തില്‍ വച്ച് ചെയ്ത ട്വീറ്റില്‍ ബ്രണ്ടന്‍ ആ ദേഷ്യം പ്രകടിപ്പിക്കുന്നുണ്ട്. ഏതൊ ഒരുത്തന് തീരുമാനിച്ച് എന്റെ സഹോദരന് മരണപ്പെട്ടെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചു. ഞാന്‍ ന്യൂസിലാന്‍ഡിലേക്കുള്ള മടക്ക യാത്രയിലാണ്. എന്റെ ഹൃദയം തകര്‍ന്നിരിക്കുകയാണ്. ഈ കേട്ടതിലൊന്നും സത്യമില്ല. ഇത് ചെയ്തത് ആരായാലും അവനെ ഞാന്‍ കണ്ടെത്തിയിരിക്കും, എവിടെയാണെങ്കിലും എങ്ങനെയാണെങ്കിലും; ബ്രണ്ടന്‍ മക്കലത്തിന്റെ വെല്ലുവിളി.
Tonight someone decided, via social media to release that my brother passed away! Im on a flight back to NZ and my heart broke! None of it is true! Whoever put this out there, I’ll find you! Somewhere, somehow.
— Brendon McCullum (@Bazmccullum) December 1, 2018