കായികം

ഐഎസ്എല്ലില്‍ ഒന്നാമനാണ് നമ്മുടെ ഹ്യൂമേട്ടന്‍

Print Friendly, PDF & Email

കലക്കി ഹ്യൂമേട്ടാ…നന്ദി; ആരാധകരുടെ സ്‌നേഹപ്രകടനവും നിലയ്ക്കുന്നില്ല

A A A

Print Friendly, PDF & Email

ഡല്‍ഹി ഡൈനാമോസിനെ അവരുടെ തട്ടകത്തില്‍ തകര്‍ത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് ഉഗ്രന്‍ തിരിച്ചു വരവ് നടത്തിയിരിക്കുന്നു. എന്നാല്‍ ഈ ത്രസിപ്പിക്കുന്ന വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ആരാധകര്‍ നല്‍കിയിരിക്കുന്നത് അവരുടെ സ്വന്തം ഹ്യൂമേട്ടാനാണ്… തലയ്‌ക്കേറ്റ പരുക്കുപോലും വകവയ്ക്കാതെ എതിര്‍ പോസ്റ്റിലേക്ക് ലക്ഷ്യം മറക്കാതെ ആഞ്ഞടിക്കുകയായിരുന്ന ഇയാന്‍ ഹ്യൂം തന്നെയാണ് ടീമിനെയും അതിന്റെ ലക്ഷകണക്കിനായ ആരാധകരെയും ആവേശത്തിലേക്ക് ഉയര്‍ത്തിയത് തികച്ചും ആരാധകരുടെ മനം കവരുന്ന പ്രകടനം തന്നെയായിരുന്നു. അടിത്തട്ടിലേക്ക് താഴ്ന്നുപോവുകയായിരുന്നു ഒരു ടീമിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ അവസരോചിതമായി പുറത്തെടുത്ത ഹ്യൂമിന്റെ പ്രകടനം ആഘോഷിച്ചു മതിയായിട്ടില്ല ആരാധകര്‍ക്ക്.

ഇന്നലെ നേടിയ ഹാട്രിക് ഓടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ 25 ഗോളുകള്‍ തികയക്കുന്ന ആദ്യ താരമായി ഹ്യും. 54 മത്സരങ്ങളില്‍ നിന്ന് 26 ഗോളുകളാണ് ഹ്യും നേടിയത്. ഐഎസ്എലിലെ മൂന്നു ഹാട്രിക്കുകള്‍ നേടിയ താരം, എറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം എല്ലാം ഇനി ഹ്യൂമേട്ടന്റെ അകൗണ്ടില്‍. സീസണില്‍ പകരക്കാരനായി ഇറക്കിയ ടീമിന്റെ തീരുമാനം തെറ്റായി പോയി എന്ന് മിന്നും പ്രകടനത്തിലൂടെ ഹ്യും കാണിച്ചു കൊടുത്തു. മുന്നേറ്റത്തില്‍ ഒപ്പം ഇറങ്ങിയ ദിമിതര്‍ ബെര്‍ബറ്റോവിനു ഒന്നും ചെയ്യാനാകാതെ പോയെങ്കിലും ഹാട്രിക് നേടി ബ്ലാസ്‌റ്റേഴ്‌സിനെ വിജയതീരമണിയിച്ച ഹ്യൂമേട്ടനോടുള്ള നന്ദി സ്‌റ്റേഡിയം വിടും മുമ്പ് ഉറക്കെ പറഞ്ഞുകൊണ്ടാണ് ആരാധകര്‍ മടങ്ങിയത്. സീസണില്‍ സമനില കുരുക്കില്‍ കുടുങ്ങിയ ബ്ലാസ്‌റ്റേഴ്‌സിനെ വിജയ തീരത്തേക്ക് അടുപ്പിക്കുന്ന മുഖ്യപരിശീലകന്‍ ഡേവിഡ് ജെയിംസിന്റെ വിജയമന്ത്രവും സ്‌റ്റേഡിയത്തില്‍ നിറഞ്ഞ് കളിക്കുന്ന ഹ്യൂമിന്റെ പ്രകടനവും ടീമിന് തുടര്‍ന്നുള്ള മത്സരങ്ങളില്‍ കൂടുതല്‍ ആത്മവിശ്വാസമേകും.

സ്വന്തം സ്‌റ്റേഡിയത്തില്‍ തുടക്കം ഡല്‍ഹിയുടെ മുന്നേറ്റമായിരുന്നു. എന്നാല്‍ 12ാം മിനിറ്റില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമും ആരാധകരും കാത്തിരുന്ന നിമിഷമെത്തി. കറേജ് പെക്കൂസന്റെ പാസിലേക്ക് തെന്നി വീണ് ഹ്യൂം പന്ത് വലയിലാക്കുകയായിരുന്നു. ഗോള്‍ നേടിയതോടെ പതിവ് പോലെ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധം പാളി. റോമിയോ ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തില്‍ ഡൈനാമോസ് ബ്ലാസ്‌റ്റേഴ്‌സിന്റെ ബോക്‌സിലേക്ക് ഇരച്ചുകയറി. 44ാം മിനിറ്റില്‍ പ്രീതം കോട്ടാല്‍ ഡല്‍ഹിക്ക് സമനില നല്‍കി. റോമിയോയുടെ ഫ്രീകിക്കില്‍നിന്നാണ് ഗോള്‍ പിറന്നത്. ഇതിനിടെയാണ് ഡല്‍ഹി പ്രതിരോധതാരവുമായി കൂട്ടിയിടിച്ച് ഹ്യമിന്റെ തലപൊട്ടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിലും ഡൈനാമോസ് മികച്ച നീക്കം നടത്തി. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധനിരയുടെ ശക്തമായ പ്രതിരോധത്തെ മറികടക്കാന്‍ ഡല്‍ഹിക്ക് കഴിഞ്ഞില്ല. 78ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ലീഡ് നേടി. ഈ ഗോളും നമ്മുടെ സ്വന്തം ഹ്യൂമേട്ടന്റെതായിരുന്നു. പെക്കൂസന്റെ പാസിലായിരുന്നു ഗോള്‍. ഐഎസ്എലില്‍ ഹ്യൂമിന്റെ 25ാം ഗോളായിരുന്നു. മൂന്നു പ്രതിരോധക്കാരെ മറികടന്നെത്തിയാണ് ഹ്യൂം വല കുലുക്കിയത്. പിന്നീട് പുറകോട്ട് നോക്കിയില്ല. മാര്‍ക് സ്റ്റിഫാനോസിന്റെ പാസില്‍ ഹ്യൂം 83ാം മിനിറ്റില്‍ ഹാട്രിക് കുറിച്ചു ലീഡ് ഉയര്‍ത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍