TopTop
Begin typing your search above and press return to search.

ഉത്തേജകമരുന്നു പരിശോധന; താൻ വിവേചനത്തിന്റെ ഇരയെന്ന് സെറീന വില്യംസ്

ഉത്തേജകമരുന്നു പരിശോധന; താൻ വിവേചനത്തിന്റെ ഇരയെന്ന് സെറീന വില്യംസ്

ഉത്തേജകമരുന്നു പരിശോധനയിൽ വിവേചനമെന്ന് സെറീന വില്യംസ്. അതിന്റെ ഇരയാണ് താനെന്ന് സെറീന ട്വിറ്ററിൽ കുറിച്ചു.ഏറ്റവും കൂടുതൽ തവണ പരിശോധനയ്ക്ക് വിധേയമാക്കിയത് തന്നെയാണെന്ന് സെറീന പറഞ്ഞു.മുൻ വനിതാലോക ചാമ്പ്യൻ കൂടിയായ സെറീനയുടെ വെളിപ്പെടുത്തൽ ടെന്നീസ് ലോകത്തു പുതിയ ചർച്ചകൾക്ക് വഴി തെളിയിച്ചേക്കും

ഈ വർഷം ഇതിനകം അഞ്ചുതവണ സെറീനയെ പരിശോധിച്ചു. മറ്റൊരു താരത്തിനെയും ഇത്രയും തവണ പരിശോധിച്ചിട്ടില്ല. 'ഇത് വിവേചനമല്ലാതെ മറ്റെന്താണ്?'‐ സെറീന ചോദിച്ചു. മത്സരങ്ങൾക്കു പുറമെയുള്ള പരിശോധനയാണ് ഇത്. ഒരു അമേരിക്കൻ കളിക്കാരനും കളിക്കാരിക്കും ഈ അനുഭവമില്ല. യുഎസ് ഓപ്പൺ ജേത്രി സ്ലൊവാനെ സ്റ്റീഫൻസിനെ ഈ കാലയളവിൽ ഒരുതവണ മാത്രമാണ് പരിശോധിച്ചത്. സഹോദരിയായ വീനസിനെ രണ്ടുതവണയും. അമേരിക്കക്കു വേണ്ടി ടെന്നീസ് ചരിത്രത്തിൽ ഏറ്റവും അധികം കിരീടങ്ങൾ സമ്മാനിച്ച വന്തികളാണ് സെറീന വില്യംസ്, വീനസ് വില്യംസ് സഹോദരിമാർ.

ഒരു വെബ്സൈറ്റായ 'ഡെഡ്സ്പിന്നാ'ണ് പരിശോധനയുടെ കണക്കുകൾ പുറത്തുവിട്ടത്. തുടർന്നാണ് സെറീനയുടെ പ്രതികരണം. അമേരിക്കൻ ഉത്തേജകവിരുദ്ധ സമിതിയാണ് (യുസാഡ) പരിശോധന നടത്തിയത്. മനഃപൂർവം കുഴപ്പത്തിൽ ചാടിക്കാൻ ശ്രമമുണ്ടെന്നും സെറീന ആരോപിച്ചു. ജൂൺ 14ന് പരിശോധനയ്ക്കു വരുമെന്ന് അറിയിച്ച യുസാഡ പറഞ്ഞതിനും 12 മണിക്കൂർ മുമ്പ് വന്നു. അപ്പോൾ സെറീന സ്ഥലത്തില്ലായിരുന്നു. 'സെറീനയെ കണ്ടില്ല' എന്നായിരുന്നു അവർ റിപ്പോർട്ട് എഴുതിയത്. ഇങ്ങനെ മൂന്നുപ്രാവശ്യം സംഭവിച്ചാൽ ഡോപിങ് ലംഘനമായി കണക്കാക്കും. വിംബിൾഡൺ മത്സരത്തിനിടെ പരിശോധനാഫലം ആവശ്യപ്പെട്ടെന്നും സെറീന പറഞ്ഞു.

ഇത്തവണ വിംബിൾഡൺ ഫൈനലിലെത്തിയ സെറീന. ആഞ്ചലീക്വെ കെർബറിനോട് ഫൈനലിൽ തോറ്റു. ഏഴുതവണ വിംബിൾഡൺ കിരീടം നേടിയ താരം ഇതുവരെ മൊത്തം 23 ഗ്രാൻഡ്സ്ലാമുകൾ നേടിയിട്ടുണ്ട്. പ്രസവത്തിനുവേണ്ടി ഒരുവർഷം ടെന്നീസിൽനിന്ന് വിട്ട സെറീന ഫെബ്രുവരിയിൽ തിരിച്ചുവന്നു.

https://www.azhimukham.com/sports-serena-williams-writes-on-black-women-equal-payment/

Next Story

Related Stories