കായികം

മഴ കളിച്ചു : ഇന്ത്യ ഓസീസ് രണ്ടാം ട്വന്റി ട്വന്റി മത്സരം ഉപേക്ഷിച്ചു

മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഓസ്ട്രേലിയ 1 -0 ന് മുന്നിലാണ്.

ഇന്ത്യ- ഓസ്ട്രേലിയ ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരം മഴ മൂലം ഉപേക്ഷിച്ചു. ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ ഓസ്ട്രേലിയ 19 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തിരുന്നു. ഇടക്ക് പെയ്ത മഴമൂലം ഡക്‌വര്‍ത്ത് ലൂയിസ് നിയമമനുസരിച്ച് ഇന്ത്യയുടെ ലക്ഷ്യം ആദ്യം 19 ഓവറില്‍ 137 റണ്‍സായും വീണ്ടും മഴ എത്തിയതോടെ വിജലക്ഷ്യ 11 ഓവറില്‍ 90 റണ്‍സായും പുനര്‍ നിര്‍ണയിച്ചെങ്കിലും മഴ മാറാത്തതിനാല്‍ മത്സരം ഉപേക്ഷിക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഓസ്ട്രേലിയ 1 -0 ന് മുന്നിലാണ്.

നേരത്തെ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 19 ഓവറില്‍ 132/7 എന്ന സ്‌കോറില്‍ നില്‍ക്കെയായിരുന്നു മഴ കളി മുടക്കിയത്. തുടര്‍ന്ന് 19 ഓവറില്‍ ഓസീസ് ഇന്നിംഗ്‌സ് അവസാനിപ്പിച്ച് ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യന്‍ വിജയലക്ഷ്യം നിര്‍ണയിക്കുകയായിരുന്നു.കഴിഞ്ഞ മത്സരത്തിലും ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ഇന്ത്യന്‍ലക്ഷ്യം നിര്‍ണയിച്ചത്. അത് മത്സരത്തില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാവുകയും ചെയ്തിരുന്നു. ഓസ്‌ട്രേലിയയേക്കാള്‍ കൂടുതല്‍ റണ്‍സെടുത്തിട്ടും നാല് റണ്‍സിന് തോല്‍ക്കാനായിരുന്നു ഇന്ത്യയുടെ വിധി.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് ഇന്ത്യൻ ബൗളർമാരുടെ മുന്നിൽ പിടിച്ചു നിൽക്കാനായില്ല. 32 റണ്‍സെടുത്ത മക്‌ഡെര്‍മോട്ട് മാത്രമാണ് ഓസീസ് നിരയില്‍ അല്‍പമെങ്കിലും പിടിച്ചു നിന്നത്. ഓസ്‌ട്രേലിയ ബാറ്റ്‌സ്മാന്‍മാരായ ഷോര്‍ട്ട് (14) ആരോണ്‍ ഫിഞ്ച് (0) ക്രിസ് ലിന്‍ (13), സ്റ്റോണ്‍സ് (4) മാക്‌സ് വെല്‍ (19) എന്നിങ്ങിനെ പുറത്തായി.

പതിനാലാം ഓവറില്‍ 74/6ലേക്ക് വീണ ഓസീസിനെ മക്ഡര്‍മോര്‍ട്ടും കോള്‍ട്ടര്‍നൈലും ചേര്‍ന്നാണ് 100 കടത്തിയത്. ഇന്ത്യക്കായി ഭൂവനേശ്വര്‍കുമാര്‍ 20 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഖലീല്‍ അഹമ്മദ് 39 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. ബൂമ്രയും കുല്‍ദീപും ക്രുനാല്‍ പാണ്ഡ്യയും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.ഞായറാഴ്ചയാണ് ഇന്ത്യ ഓസീസ് പരമ്പരയിലെ അവസാന മത്സരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍