Top

മെല്‍ബണ്‍ ടെസ്റ്റ്: ടോസ് ഇന്ത്യക്ക്, ബാറ്റിങ് തെരഞ്ഞെടുത്ത് കോഹ്‌ലിയും സംഘവും

മെല്‍ബണ്‍ ടെസ്റ്റ്: ടോസ് ഇന്ത്യക്ക്, ബാറ്റിങ് തെരഞ്ഞെടുത്ത് കോഹ്‌ലിയും സംഘവും
ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു ബാറ്റിങ്. ടോസ് ലഭിച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 31 റണ്‍സെടുത്തിട്ടുണ്ട്. മയാങ്കും (23*) വിഹാരിയുമാണ് (3*) ക്രീസില്‍. യുവ ഓപ്പണര്‍ മയാങ്ക് അഗര്‍വാളിന്റെ അരങ്ങേറ്റ മല്‍സരം കൂടിയാണിത്.

മയാങ്കിനൊപ്പം നേരത്തേ മധ്യനിരയില്‍ കളിച്ചിട്ടുള്ള ഹനുമാ വിഹാരിയാണ് ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. രണ്ടാം ടെസ്റ്റില്‍ കളിച്ച പേസര്‍ ഉമേഷ് യാദവിനു പകരം ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ പ്ലെയിങ് ഇലവനിലെത്തി. മറുഭാഗത്തു ഓസീസ് ടീമിലും ഒരു മാറ്റമുണ്ടായിരുന്നു. മോശം ഫോമിലുള്ള പീറ്റര്‍ ഹാന്‍ഡ്‌സോംബിനു പകരം മിച്ചെല്‍ മാര്‍ഷ് ടീമിലെത്തുകയായിരുന്നു.

നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇരുടീമും 1-1ന് ഒപ്പം നില്‍ക്കുകയാണ്. അഡ്‌ലെയ്ഡില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഇന്ത്യ ജയം കൊയ്തപ്പോള്‍ പെര്‍ത്ത് ടെസ്റ്റില്‍ തകര്‍പ്പന്‍ ജയവുമായി ഓസീസ്‌ ഒപ്പത്തിനൊപ്പമെത്തുകയായിരുന്നു

Next Story

Related Stories