Top

മൂന്നാം ട്വന്റി 20: ഓസ്‌ട്രേലിയയെ ഇന്ത്യ ആറ് വിക്കറ്റിന് തോല്‍പ്പിച്ചു

മൂന്നാം ട്വന്റി 20: ഓസ്‌ട്രേലിയയെ ഇന്ത്യ ആറ് വിക്കറ്റിന് തോല്‍പ്പിച്ചു
സിഡ്‌നിയില്‍ നടന്ന മൂന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചത്. ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. 20 ഓവറില്‍ 165 റണ്‍ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് വിജയമൊരുക്കിയത് 19ാം അര്‍ദ്ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഓപ്പണര്‍മാരായ രോഹിത് ശര്‍മയും (16 പന്തില്‍ നിന്ന് 23 റണ്‍സ്), ശിഖര്‍ ധവാനുമാണ് (22 പന്തില്‍ നിന്ന് 41 റണ്‍സ്). 41 പന്തില്‍ നിന്ന് 61 റണ്‍സ് നേടിയ കോഹ്ലി പുറത്താകാതെ നിന്നു. ദിനേഷ് കാര്‍ത്തിക് 18 പന്തില്‍ നിന്ന് 22 റണ്‍സ് നേടി. നേരത്തെ 36 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ കൃണാല്‍ പാണ്ഡ്യ ഓസീസ് ബാറ്റിംഗ് നിരയെ തകര്‍ത്തിരുന്നു. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ ഡാര്‍സി ഷോര്‍ട്ട് 33 റണ്‍സും ആരോണ്‍ ഫിഞ്ച് 27 റണ്‍സും നേടി.

മൂന്നാം ടി 20യില്‍ ഇന്ത്യ ജയിച്ചതോടെ പരമ്പര സമനിലയിലായി. ആദ്യ ട്വന്റി 20 ഓസ്‌ട്രേലിയ നാല് റണ്‍സിന് ജയിച്ചപ്പോള്‍ രണ്ടാം മത്സരം ഉപേക്ഷിച്ചിരുന്നു. നാല് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര തുടങ്ങാനിരിക്കുന്നതിന് മുന്നോടിയായി ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്നതാണ് ഈ വിജയം. ഡിസംബര്‍ ആറിന് അഡ്‌ലെയ്ഡിലാണ് ആദ്യ ടെസ്റ്റ്.


Next Story

Related Stories