Top

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യന്‍ വനിത ടീം ചൈനയെ 3-1ന് തോല്‍പ്പിച്ചു

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യന്‍ വനിത ടീം ചൈനയെ 3-1ന് തോല്‍പ്പിച്ചു
വിമന്‍സ് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ രണ്ടാം റൗണ്ട് മത്സരത്തില്‍ ഇന്ത്യന്‍ ഹോക്കി ടീം ലോക റാങ്കിംഗില്‍ എട്ടാം സ്ഥാനത്തുള്ള ചൈനയെ 3-1ന് പരാജയപ്പെടുത്തി. ഇന്ത്യക്ക് വേണ്ടി ഫോര്‍വേഡ് വന്ദന കടാരിയ രണ്ട് ഗോളുകള്‍ നേടി - നാല്, 11 മിനുട്ടുകളില്‍. 51ാം മിനുട്ടില്‍ ഗുര്‍ജിത് കൗര്‍ ആണ് മൂന്നാം ഗോള്‍ നേടിയത്. തുടക്കം മുതലേ ഇന്ത്യ ആക്രമിച്ച് കളിക്കുകയായിരുന്നു. മികച്ച പ്രതിരോധവും ഗോള്‍ കീപ്പിംഗും ചൈനയുടെ മുന്നേറ്റം തടയാന്‍ ഇന്ത്യയെ സഹായിച്ചു. ഞായറാഴ്ചത്തെ ആദ്യ മത്സരത്തില്‍ 4-1ന് ഇന്ത്യ ജപ്പാനെ തകര്‍ത്തിരുന്നു. 15ാം മിനുട്ടില്‍ വെന്‍ ഡാനാണ് ചൈനക്ക് വേണ്ടി ഗോള്‍ നേടിയത്.

Next Story

Related Stories