TopTop
Begin typing your search above and press return to search.

എറിഞ്ഞു വീഴ്ത്തി, പിന്നെ തല്ലിയൊതുക്കി; രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് വിജയം

എറിഞ്ഞു വീഴ്ത്തി, പിന്നെ തല്ലിയൊതുക്കി; രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് വിജയം

രണ്ടാം ഏകദിനത്തിലും ദക്ഷിണാഫ്രിക്കയെ ഇന്ത്യ തകര്‍ത്തു. വെറും 118 റണ്‍സിന് ദക്ഷിണാഫ്രിക്കയെ പുറത്താക്കിയ ഇന്ത്യ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 21 ഓവറില്‍ ഇന്ത്യ വിജയം സ്വന്തമാക്കി. ഓപ്പണ്‍ ശിഖാര്‍ ധവാന്‍ 51 റണ്‍സ് നേടിയും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 46 റണ്‍സ് നേടിയും പുറത്താകാതെ നിന്നു. 15 റണ്‍സ് നേടിയ രോഹിത് ശര്‍മയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്.

നേരത്തെ ഇന്ത്യന്‍ ബൗളര്‍മാരുടെ കനത്ത ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാനും സാധിച്ചില്ല. ആദ്യമത്സരത്തിലെന്നപോലെ സ്പിന്നര്‍മാര്‍ തന്നെയാണ് രണ്ടാം കളിയിലും ദക്ഷിണാഫ്രിക്കയ്ക്ക് ഭീഷണിയായത്. യുസ്വേന്ദ്ര ചഹല്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കുല്‍ദീപ് യാദവ് മൂന്നു വിക്കറ്റുകള്‍ നേടി. ഭുവനേശ്വര്‍ കുമാറും ബുംമ്രയും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി. 25 റണ്‍സ് നേടിയ സോണ്ടോയാണ് ദക്ഷിണാഫ്രിക്കന്‍ നിരയിലെ ഉയര്‍ന്ന സ്‌കോറര്‍. 32.2 ഓവറില്‍ ദക്ഷിണാഫ്രിക്കയുടെ ല്ലാവരും പുറത്തായി.

Next Story

Related Stories