ട്രെന്‍ഡിങ്ങ്

ഗ്രീന്‍ഫീല്‍ഡിലെ എട്ടോവര്‍ ത്രില്ലര്‍; ഇന്ത്യക്ക് ആറു റണ്‍സ് ജയം, പരമ്പര

Print Friendly, PDF & Email

ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യയുടെ ആദ്യ ട്വന്റി-20 പരമ്പര

A A A

Print Friendly, PDF & Email

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ അന്താരാഷ്ട്ര മത്സരത്തില്‍ ഇന്ത്യക്ക് വിജയം. അവസാന ട്വന്റി-20 യില്‍ ന്യൂസിലന്‍ഡിനെ ആറു റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തു. മഴമൂലം എട്ടോവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സ് നേടിയപ്പോള്‍ ന്യൂസിലന്‍ഡിന് ആറോവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. മൂന്നു മത്സരങ്ങളുടെ പരമ്പര 2-1 നാണ് സ്വന്തമാക്കിയത്. ഇതാദ്യമായാണ് കീവിസിനെ തോല്‍പ്പിച്ച് ഒരു ട്വന്റി-20 പരമ്പര ഇന്ത്യ സ്വന്തമാക്കുന്നത്. ഇന്ത്യക്കായി ബുംമ്ര രണ്ടോവറില്‍ ഒമ്പതു റണ്‍സ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍ കുമാറും കുല്‍ദീപ് യാദവും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി. ജസ്പ്രീത് ബുംമ്രയാണ് മാന്‍ ഓഫ് ദി മാച്ച്. പരമ്പരയിലെ താരവും ബുംമ്രയാണ്. ന്യൂസിലാന്‍ഡിനെതിരേയുള്ള ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരുന്നു. ന്യൂസിലാന്‍ഡിനെതിരേയുള്ള ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍