TopTop
Begin typing your search above and press return to search.

ഗോവധ നിരോധനം: പശുത്തോല്‍ കിട്ടാനില്ല; ഇന്ത്യയിലെ ക്രിക്കറ്റ് ബോള്‍ നിര്‍മ്മാണ മേഖല തകര്‍ച്ചയിലേക്ക്‌

ഗോവധ നിരോധനം: പശുത്തോല്‍ കിട്ടാനില്ല; ഇന്ത്യയിലെ ക്രിക്കറ്റ് ബോള്‍ നിര്‍മ്മാണ മേഖല തകര്‍ച്ചയിലേക്ക്‌

ക്രിക്കറ്റ് ബോള്‍ നിര്‍മ്മാണ മേഖലയില്‍ പാക്കിസ്ഥാനെക്കാള്‍ പിന്നിലാണിപ്പോള്‍ ഇന്ത്യ. അതിനു പ്രധാനകാരണം പശുത്തോല്‍ കിട്ടാനില്ലാത്തതാണ്. ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശത്തിലാണ് ഇന്ന് ലോകം മുഴുവന്‍. ലോകകപ്പ് അടുത്തതോടെ രാജ്യത്ത് ബോളുകളുടെ ആവശ്യകതയും വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ഈ അവസരം നന്നായി ഉപയോഗപ്പെടുത്താന്‍ ഇന്ത്യന്‍ ഉല്‍പാദകര്‍ക്കാവുന്നില്ല.

കഴിഞ്ഞ കുറേ വര്‍ങ്ങളായി കന്നുകാലിത്തോല്‍ ബോള്‍ നിര്‍മ്മാതാക്കള്‍ക്കു ലഭിച്ചിരുന്നത് ഉത്തര്‍പ്രദേശിലെ യൂണിറ്റുകളില്‍ നിന്നുമായിരുന്നു. എന്നാല്‍ അവയില്‍ പലതും ഇപ്പോള്‍ അടച്ചുപൂട്ടിയിരിക്കയാണ്. ബോള്‍ നിര്‍മ്മാണത്തിനാവശ്യമായ തുകല്‍ ഇപ്പോള്‍ മറ്റ് പല സംസ്ഥാനങ്ങളില്‍ നിന്നുമാണ് ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുന്നത്.

ജിഎസ്ടി ഉള്‍പ്പടെ നിരവധി പ്രതിസന്ധികള്‍ വന്നതോടെ ഇന്ത്യയിലെ ബോള്‍ നിര്‍മ്മാണ മേഖല തളര്‍ച്ചയിലായിരുന്നു. ഇംഗ്ലണ്ട് ലോകകപ്പിന്റെ വരവോടെ ആ നഷ്ടം തിരിച്ചു പിടിക്കാം എന്ന പ്രതീക്ഷയിലായിരുന്നു അവര്‍. എന്നാല്‍ തുകല്‍ ലഭിക്കാതെ വരുന്നതോടുകൂടി ആ വിപണിയും നഷ്ടമായേക്കുമെന്ന ഭയത്തിലാണ് മീററ്റിലെ നിര്‍മാതാക്കള്‍. ബോള്‍ നിര്‍മ്മാണ കമ്പനിയായ ബിഡിഎം അടക്കമുള്ളവയും ഇതേ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്.

'ബോള്‍ നിര്‍മാണത്തിനായി ഞങ്ങള്‍ ഇപ്പോള്‍ സ്വിറ്റ്‌സര്‍ലാന്റില്‍ നിന്നുമാണ് തുകല്‍ ഇറക്കുമതി ചെയ്യുന്നത്. അതിനാല്‍ തന്നെ നിര്‍മിച്ച ബോളുകളുടെ വിലയുടെ കാര്യത്തില്‍ ഞങ്ങള്‍ വലിയ പ്രശ്‌നത്തിലാണ്' ബിഡിഎംമ്മിന്റെ ഉടമ രാകേഷ് മഹാജന്‍ പറഞ്ഞു.

ഇത് ഒരു സുരക്ഷിത വ്യവസായമല്ല, നിങ്ങള്‍ പശുവിന്റെ തോല്‍ ഉപയോഗിച്ച് എന്തെങ്കിലും നിര്‍മിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ നിങ്ങള്‍ വലിയ അപകടത്തിലാകും'. എന്നാണ് മറ്റൊരു ക്രിക്കറ്റ് ബോള്‍ നിര്‍മാതാവ് ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്.

Read More:ശാന്തിവനം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടും കെഎസ്ഇബിയോടും വിശദീകരണം ചോദിച്ച് ഹൈക്കോടതി

Next Story

Related Stories