Top

ഒളിമ്പിക്‌സ് ചാമ്പ്യനെ പരാജയപ്പെടുത്തി: ഇന്ത്യയുടെ ശ്രീകാന്തിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍സീരിസ് കിരീടം

ഒളിമ്പിക്‌സ് ചാമ്പ്യനെ പരാജയപ്പെടുത്തി: ഇന്ത്യയുടെ ശ്രീകാന്തിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍സീരിസ് കിരീടം
ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവായ ചൈനയുടെ ചെന്‍ ലോങിനെ പരാജയപ്പെടുത്തി ഇന്ത്യയുടെ കെ ശ്രീകാന്ത് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം നേടി. 22-20, 21-16 എന്ന സ്‌കോറിനാണ് ശ്രീകാന്ത് വിജയിച്ചത്. ഇന്തോനേഷ്യന്‍ സൂപ്പര്‍സീരീസ് വിജയത്തിന് പിന്നാലെയാണ് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ സീരീസിലും ശ്രീകാന്ത് ചാമ്പ്യനായിരുന്നു. ഇതിന് മുമ്പ് അഞ്ച് തവണ ഇരുവരും ഏറ്റുമുട്ടിയപ്പോളും ചെന്‍ ലോങിനായിരുന്നു ജയം.

തുടക്കത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നെങ്കിലും പിന്നീട് ശ്രീകാന്ത് ആധിപത്യം സ്ഥാപിക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ 12-11 എന്ന നിലയില്‍ മുന്നിലെത്താന്‍ ചെന്നിന് കഴിഞ്ഞിരുന്നു. എന്നാല്‍ ശ്രീകാന്ത് പെട്ടെന്ന് തന്നെ തിരിച്ചുവന്നു. ലോക റാങ്കിംഗില്‍ നിലവില്‍ ആറാം സ്ഥാനത്താണ് നിലവിന്‍ ചെന്‍ ലോങ്. ശ്രീകാന്ത് 11ാം സ്ഥാനത്തും.


Next Story

Related Stories