TopTop
Begin typing your search above and press return to search.

കോഹ്‌ലി നല്ല നായകനല്ല; ക്യാപ്റ്റന്‍സിയില്‍ കോഹ്‌ലി അപ്രന്റിസ് മാത്രമാണെന്ന് ഗംഭീര്‍

കോഹ്‌ലി നല്ല നായകനല്ല; ക്യാപ്റ്റന്‍സിയില്‍ കോഹ്‌ലി അപ്രന്റിസ് മാത്രമാണെന്ന് ഗംഭീര്‍

ഐപിഎലില്‍ കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയെ പരിഹസിച്ച് ഗംഭീര്‍ വീണ്ടും എത്തിയിരിക്കുകയാണ്. നേരത്തെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂറിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാന്‍ കോഹ്‌ലിയെ അനുവദിച്ചതിന് ടീമിനോട് നന്ദിപറയണമെന്ന് ഗംഭീര്‍ ആവശ്യപ്പെട്ടിരുന്നു. കോഹ്‌ലി ക്യാപ്റ്റനെന്ന നിലയില്‍ തീര്‍ത്തും പരാജയമാണെന്ന ഗംഭീറിന്റെ പ്രസ്താവന ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിനു ശേഷമാണ് ഓരിടവേളയ്ക്ക് ശേഷം വീണ്ടും ഗംഭീര്‍ കോഹ്‌ലിയെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

ക്ലാസ് ബാറ്റ്‌സ്മാനായി നിലനില്‍ക്കുമ്പോഴും നായകത്വത്തില്‍ കോലി അപ്രന്റീസ്‌

സ് മാത്രമാണെന്ന് ഗംഭീര്‍ വിമര്‍ശിക്കുകയാണ്. 'കോഹ്‌ലി തീര്‍ച്ചയായും ഒരു മാസ്റ്റര്‍ ബാറ്റ്‌സ്മാനാണ്. എന്നാല്‍ ക്യാപ്റ്റന്‍സി അയാള്‍ പഠിച്ചുവരുന്നതെയുള്ളൂ. കുറെയേറെ പഠിക്കാനുള്ളു. ബൗളര്‍മാരെ കുറ്റപ്പെടുത്തുന്നതിന് മുന്‍പ് സ്വയം വിമര്‍ശനം നടത്തുകയാണ് കോഹ്‌ലി ചെയ്യേണ്ടത്. കൗശലക്കാരനായ നായകനായി കോലിയെ താന്‍ കണക്കാക്കുന്നില്ല. അയാള്‍ക്ക് ഇതുവരെ ഐപിഎല്‍ കിരീടം നേടാനായിട്ടില്ല. റെക്കോര്‍ഡുകള്‍ കൊണ്ട് മാത്രമാണ് ഒരാള്‍ മികച്ച നായകനാകൂ എന്നും ഗംഭീര്‍ തുറന്നടിച്ചു.

ഐപിഎല്‍ 12-ാം എഡിഷനില്‍ കളിച്ച ആറ് മത്സരങ്ങളിലും കോലിക്ക് കീഴില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തോല്‍വിയായിരുന്നു ഫലം. എന്നാല്‍ പരാജയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ബൗളര്‍മാരെ കുറ്റപ്പെടുത്തി കോഹ്‌ലിയുടെ രംഗത്തു വരികയായിരുന്നു.

Next Story

Related Stories