TopTop
Begin typing your search above and press return to search.

ഐപിഎലില്‍ ചരിത്രമെഴുതി റോയല്‍ ചലഞ്ചേഴ്‌സ് കൗമാര താരം

ഐപിഎലില്‍ ചരിത്രമെഴുതി റോയല്‍ ചലഞ്ചേഴ്‌സ് കൗമാര താരം

ഇന്ത്യന്‍ പ്രീമിയര്‍ ലിഗിന്റെ 12 ാം സീസണ്‍ മത്സരങ്ങള്‍ നടക്കുകയാണ്. ബാറ്റിംഗ് വെടിക്കെട്ടോടെ മികച്ച റേക്കോര്‍ഡുകള്‍ സ്വന്തമാക്കുന്ന താരങ്ങള്‍ ഐപിഎലില്‍ ആരാധക ശ്രദ്ധനേടുമ്പോള്‍ വ്യത്യസ്തമായ റെക്കോര്‍ഡുകള്‍ സ്വന്തമാക്കുന്ന താരങ്ങളുമുണ്ട്. അത്തരെമാരു താരമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരമായ പ്രയാസ് റായ് ബര്‍മന്‍. സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി കളിക്കാനിറങ്ങിയ താരം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ്

സ്വന്തമാക്കിയിരിക്കുന്നത്. ഹൈദരാബാദിനെതിരെ ഐപിഎല്‍ അരങ്ങേറ്റം കുറിച്ച പ്രയാസിന്റെ പ്രായം 16 വര്‍ഷവും, 157 ദിവസവുമാണ്. 17 വര്‍ഷവും, 11 ദിവസവും പ്രായമുള്ളപ്പോള്‍ ഐപിഎല്‍ അരങ്ങേറ്റം കുറിച്ച അഫ്ഗാന്‍ സ്പിന്നര്‍ മുജീബുര്‍ റഹ്മാന്റെ റെക്കോര്‍ഡാണ് പ്രയാസ് റായ് ബര്‍മന്‍ പഴങ്കഥയാക്കിയിരിക്കുന്നത്.

2018-19 സീസണിലെ വിജയ് ഹസാരെ ട്രോഫിയില്‍ ബംഗാളിന് വേണ്ടി ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരമായി. ഇന്ത്യന്‍ ക്രിക്കറ്റില്‍ പ്രശസ്തനായ പ്രയാസ് റായ് ബര്‍മന്‍ വലം കൈയ്യന്‍ ലെഗ് ബ്രേക്ക് ബോളറാണ്. ഓസീസ് ഇതിഹാസം ഷെയിന്‍ വോണിന്റെ കടുത്ത ആരാധകനായ ബര്‍മ്മന് വേണ്ടി ഈ സീസണിലെ ഐപിഎല്‍ താരലേലത്തില്‍ ശക്തമായ മത്സരമാണ് നടന്നത്. 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഈ കൗമാര താരത്തെ സ്വന്തമാക്കാന്‍ ഒന്നരക്കോടി രൂപയാണ് ബാംഗ്ലൂര്‍ ലേലത്തില്‍ മുടക്കിയത്. ആറടി ഒന്നിഞ്ച് പൊക്കക്കാരനായ ബര്‍മന്‍, ഇന്ത്യയുടേയും റോയല്‍ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റേയും നായകനായ വിരാട് കോഹ്ലിയുടെ കടുത്ത ആരാധകനാണ്.

Next Story

Related Stories