TopTop
Begin typing your search above and press return to search.

ലോകകപ്പ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അപൂര്‍വി ചന്ദേലയ്ക്ക് സ്വര്‍ണം

ലോകകപ്പ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അപൂര്‍വി ചന്ദേലയ്ക്ക് സ്വര്‍ണം

ഐഎസ്എസ്എഫ് ലോകകപ്പ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അപൂര്‍വി ചന്ദേലയ്ക്ക് സ്വര്‍ണം. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍സ് വിഭാഗത്തിലാണ് അപൂര്‍വിയുടെ നേട്ടം. ലോകറെക്കോഡ് കുറിച്ചാണ് അപൂര്‍വി നേട്ടം കരസ്ഥമാക്കിയത്. ഫൈനലില്‍ 252.9 പോയിന്റാണ് താരം നേടിയത്. ചൈനയുടെ ഴാ റോഴുവിനാണ് വെള്ളിമെഡല്‍. ചൈനയുടെ തന്നെ സു ഹോംഗിനാണ് വെങ്കലം.

10 മീറ്റര്‍ എയര്‍ റൈഫിള്‍സ് വിഭാഗത്തില്‍ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയ ഏക ഇന്ത്യന്‍ താരവും അപൂര്‍വിയായിരുന്നു. കഴിഞ്ഞ സെപ്തംബറില്‍ നടന്ന ഐഎസ്എസ്എഫ് ലോകചാമ്പ്യന്‍ഷിപ്പില്‍ ആദ്യ നാലുസ്ഥാനങ്ങളില്‍ ഇടംപിടിച്ച അപൂര്‍വി 2020 ലെ ടോക്യോ ഒളിംപിക്സിലേക്ക് യോഗ്യത നേടിയിരുന്നു.

Next Story

Related Stories