TopTop
Begin typing your search above and press return to search.

'ഹെയ്ഡന്റെ തലയില്‍ തമിഴ്‌നാടിന്റെ മാപ്പ്'; തിരിച്ചുവരവിനുള്ള ആശംസയിലും തമാശയൊളിപ്പിച്ച് ജോണ്‍ഡി റോഡ്‌സ്

ഹെയ്ഡന്റെ തലയില്‍ തമിഴ്‌നാടിന്റെ മാപ്പ്; തിരിച്ചുവരവിനുള്ള ആശംസയിലും തമാശയൊളിപ്പിച്ച് ജോണ്‍ഡി റോഡ്‌സ്

സര്‍ഫിങ്ങിനിടെ ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന മാത്യു ഹെയ്ഡന്റെ തലയില്‍ തമിഴ്‌നാടിന്റെ ഭുപടം കണ്ടെത്തി മുന്‍ സൗത്താഫ്രിക്കന്‍ താരം ജോണ്‍ഡി റോഡ്‌സ്. പരിക്കില്‍ നിന്നും വേഗത്തില്‍ മോചിതനാവുന്നതിനായി ആശംസിച്ച് കൊണ്ട് തന്റെ ഇന്‍സ്റ്റഗ്രാമല്‍ കുറിച്ച പോസ്റ്റാലണ് ജോന്‍ഡി റോഡ്‌സിന്റെ രസകരമായ പരാമര്‍ശം.

'ഹെയ്ഡണ്‍ താങ്കളുടെ നെറ്റിയിലെന്താണ് തമിഴ്‌നാട് തീരത്തിന്റെ ഭൂപടമോ. മികച്ച പ്രതിബന്ധതയാണ് നിങ്ങളുടേത്. ടാറ്റു പതിക്കുന്നതിലെ താങ്കളുടെ എളുപ്പമാര്‍ഗ്ഗം മികച്ചതാണെന്നും' ജോണ്‍ഡി റോഡ്‌സ് പറയുന്നു. തമാശയില്‍ പോലും ഇന്ത്യയെ പരാമര്‍ശിക്കുന്ന ജോണ്‍ഡി റോഡ്‌സ് ഇതിന് മുന്‍പും രാജ്യത്തോടുള്ള താല്‍പര്യം പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. തന്റെ മകള്‍ക്ക് ഇന്ത്യ എന്നായിരുന്നു ജോണ്‍ഡി റോഡ്‌സ് പേര് നല്‍കിയിരുന്നത്.

വെള്ളിയാഴ്ച നോര്‍ത്ത് സ്ട്രോജ് ദ്വീപില്‍ മകനൊപ്പം നടത്തിയ സര്‍ഫിങ്ങിനിടെയായിരുന്നു മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം മാത്യു ഹെയ്ഡന് സര്‍ഫിംഗിനിടെയായിരുന്നു ഗുരുതര പരിക്കേറ്റത്. തലയ്ക്കും കഴുത്തിനും നട്ടെല്ലിനും ഗുരുതര പരുക്കേറ്റതായി അദ്ദേഹം തന്നെയാണ് അറിയിച്ചത്. കഴുത്തില്‍ കോളര്‍ ബെല്‍റ്റ് ഇട്ടു തലയ്ക്കും പരുക്കേറ്റ ഹെയ്ഡന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. ചികിത്സയുടെ ഭാഗമായി എംആര്‍ഐ, സിടി സ്‌കാനുകള്‍ക്ക് വിധേയനായതായും ആരോഗ്യം വീണ്ടെടുക്കുന്നതായും ഹെയ്ഡന്‍ പറയുന്നു. പരിക്കിന്റെ വിശദാംശങ്ങള്‍ അടക്കം ഹെയ്ഡന്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അറിയിച്ചത്.

അതേസമയം സര്‍ഫിംഗിനിടെ കൂറ്റന്‍ തിരമാലയ്ക്കടിയില്‍ പെട്ടാണ് പരിക്കേറ്റതെന്ന് ഹെയ്ഡന്‍ കൊറിയര്‍ മെയില്‍ പത്രത്തോട് പറഞ്ഞു. ഒന്നിന് പുറകെ ഒന്നായി അടിച്ച കൂറ്റന്‍ തിരകള്‍ക്ക് അടിയില്‍ പെട്ടത് മാത്രമേ ഓര്‍മയുള്ളൂവെന്നും ഭാഗ്യംകൊണ്ടാണ് ജീവന്‍ തിരിച്ചുലഭിച്ചതെന്നും ഹെയ്ഡന്‍ വ്യക്തമാക്കി. അപകട സമയത്ത് കഴുത്ത് തിരിഞ്ഞുപോയത് പോലെയായിരുന്നു അവസ്ഥ. ദൈവാനുഗ്രഹം കൊണ്ട് മാത്രമാണ് എങ്ങനെയോ രക്ഷപെട്ടത്. ഗുരുതരമായി പരിക്കേറ്റ തന്നെ ആശുപത്രിയില്‍ ഉടന്‍ എത്തിച്ചവരോടാണ് ഏറ്റവും കൂടുതല്‍ നന്ദി പറയാനുള്ളത്. പരിക്ക് ഭേദമായി ആരോഗ്യം വീണ്ടെടുത്താല്‍ താന്‍ വീണ്ടും സര്‍ഫിങിന് എത്തുമെന്നും ഹെയ്ഡന്‍ പറയുന്നു.

Next Story

Related Stories