TopTop
Begin typing your search above and press return to search.

'രാജ്യം സ്നേഹത്തിനായി ദാഹിക്കുന്നു'; ഭീകരാക്രമണത്തില്‍ മനംനൊന്ത് കെയ്ന്‍ വില്യംസണ്‍ന്റെ കുറിപ്പ്

ന്യൂസിലന്റിലെ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരമര്‍പ്പിച്ചുള്ള പോസ്റ്റര്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍മീഡിയ. ന്യൂസിലന്റിന്റെ അനൗദ്യോഗിക ചിഹ്നമായ സില്‍വര്‍ ഫേണിന്റെ രൂപത്തില്‍ വരച്ച ചിത്രമാണ് വൈറലായിരിക്കുന്നത്. ഭീകരാക്രമണത്തെ തുടര്‍ന്ന് ന്യൂസിലന്റില്‍ നടന്ന ഐക്യദാര്‍ഢ്യ പരിപാടിയുടെ പ്രചരണാര്‍ഥം സിംഗപൂരിലെ കലാകാരനായ കെയ്ത് ലീ വരച്ച ചിത്രമാണ് വൈറലാകുന്നത്.

ഭീകരാക്രമണത്തിന്റെ ഞെട്ടല്‍ പങ്കുവെച്ചും മരിച്ചവര്‍ക്ക് ആദരം അര്‍പ്പിച്ചും ന്യൂസിലന്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും രംഗത്തെത്തി.തന്റെ ഔദ്യേഗിക ഫേസ്ബുക്ക് പേജിലൂടെ സില്‍വര്‍ ഫേണിന്റെ ചിത്രവും മരിച്ചവര്‍ക്ക് ആദരം അര്‍പ്പിച്ച് ഇന്‍സ്റ്റഗ്രാംമില്‍ കുറിപ്പും കെയിന്‍ വില്യംസണ്‍ പങ്കുവെച്ചു.

'മറ്റ് ന്യൂസിലന്റുകാരെ പോലെ ഇനിയും എന്താണ് സംഭവിച്ചതെന്ന് ഉള്‍ക്കൊള്ളാനായിട്ടില്ല. രാജ്യം സ്നേഹത്തിനായി ദാഹിക്കുന്ന മറ്റൊരുഘട്ടമുണ്ടായിട്ടില്ല. രാജ്യത്തെ മുസ്ലിങ്ങള്‍ക്കും ഭീകരാക്രമണത്തില്‍ ഇരകളായവര്‍ക്കും അവരുടെ ബന്ധുമിത്രാദികള്‍ക്കും ഒപ്പം ഹൃദയം നുറുങ്ങിയ ഓരോ ന്യൂസിലന്റുകാരനും എന്റെ ഐക്യദാര്‍ഢ്യം പങ്കുവെക്കുന്നു. വരൂ, നമുക്കൊന്നിച്ചു നില്‍ക്കാം' കെയ്ന്‍ വില്യംസണ്‍ കുറിപ്പില്‍ പറയുന്നു.


Next Story

Related Stories