കായികം

നിങ്ങള്‍ തിരിച്ചുവരും ജയസൂര്യ; പ്രിയതാരത്തിനായി പ്രാര്‍ത്ഥനയോടെ ക്രിക്കറ്റ് ലോകം

Print Friendly, PDF & Email

കാല്‍ മുട്ടിന്റെ പരിക്കാണ് ലങ്കന്‍ ക്രിക്കറ്റ് ഇതിഹാസത്തിന് തിരിച്ചടിയായത്

A A A

Print Friendly, PDF & Email

ക്രിക്കറ്റ് മൈതാനത്ത് സനത് ജയസൂര്യ നടത്തിയ വെടിക്കെട്ടുകള്‍ ഇന്നും ആവേശമാണ് ഓരോ ക്രിക്കറ്റ് പ്രേമിക്കും. സ്പിന്നര്‍ ബൗളറായി ടീമിലെത്തിയ ജയസൂര്യ പിന്നീട് ലോകത്തിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍ ആയി മാറിയത് ചരിത്രമാണ്. 1996 ല്‍ ശ്രീലങ്ക ആദ്യമായി ഏകദിന ലോകകപ്പ് ക്രിക്കറ്റ് കിരീടം ചൂടിയതിനു പന്നില്‍ ജയസൂര്യയുടെ ബാറ്റ് വഹിച്ച പങ്ക് വളരെ വലുതായിരുന്നു.

എന്നാല്‍ ജയസൂര്യയെ കുറിച്ച് പുതിയതായി വന്ന വാര്‍ത്ത ക്രിക്കറ്റ് പ്രേമികളെ സങ്കടത്തിലാഴ്ത്തുന്നതാണ്.

ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം ഇപ്പോള്‍ കടുത്ത ആരോഗ്യപ്രശ്‌നത്തിലാണ്. കാല്‍മുട്ടിന്റെ പരിക്കിനെ തുടര്‍ന്ന് ക്രച്ചസിന്റെ സഹായത്തോടെയാണ് ലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ ഇപ്പോള്‍ നടക്കുന്നത്. മെല്‍ബണിലേക്ക് ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാകാന്‍ പോവുന്നതിനായി ഒരുങ്ങുകയാണ് 48 കാരനായ ജയസൂര്യ എന്നും വാര്‍ത്തകള്‍ പറയുന്നു.

സര്‍ജറിക്ക് ശേഷം കുറഞ്ഞത് ഒരു മാസം എങ്കിലും കഴിഞ്ഞേ പൂര്‍വസ്ഥിതിയിലേക്ക് ജയസൂര്യക്ക് മടങ്ങിയെത്താന്‍ കഴിയുമെന്നും അതുവരെ ജയസൂര്യ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തന്നെ തുടരുമെന്നും താരത്തെ ഉദ്ധരിച്ച് വാര്‍ത്തകള്‍ വരുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍