TopTop

"നിങ്ങള്‍ക്കും വിദേശത്ത് ആരാധകരുണ്ട് എന്ന് മറക്കരുത്‌": കോഹ്ലിയോട് വിശ്വനാഥന്‍ ആനന്ദ്‌

"നിങ്ങള്‍ക്കും വിദേശത്ത് ആരാധകരുണ്ട് എന്ന് മറക്കരുത്‌": കോഹ്ലിയോട് വിശ്വനാഥന്‍ ആനന്ദ്‌
ഇന്ത്യന്‍ കളിക്കാരേക്കാള്‍ വിദേശ കളിക്കാരെ ഇഷ്ടപ്പെടുന്നവര്‍ രാജ്യം വിട്ടുപോകണമെന്ന ക്രിക്കറ്റ് ടീം ക്യാപറ്റന്‍ വിരാട് കോഹ്ലിയുടെ പ്രസ്താവന വിവാദമായിരിക്കെ, കോഹ്ലി പറഞ്ഞത് ശരിയായില്ലെന്ന വിമര്‍ശനവുമായി ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദ്. കോഹ്ലിക്ക് നിയന്ത്രണം വിട്ടതായാണ് താന്‍ കരുതുന്നത് എന്ന് വിശ്വനാഥന്‍ ആനന്ദ് പറഞ്ഞു. വികാരവിക്ഷോഭത്തില്‍ അപ്പോള്‍ തോന്നിയത് വിളിച്ചുപറയുകയാണ് അദ്ദേഹം ചെയ്തത്. കോഹ്ലി അടക്കമുള്ള ഇന്ത്യന്‍ താരങ്ങളേക്കാള്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ താരങ്ങളുടെ ബാറ്റിംഗ് കാണാനാണ് ഇഷ്ടപ്പെടുന്നത് എന്ന് പറഞ്ഞ ആരാധകനോട് പൊട്ടിത്തെറിച്ചുകൊണ്ടാണ് ഇത്തരമൊരു മറുപടി നല്‍കിയത്. എന്നാല്‍ കോഹ്ലിയുടെ ഈ പ്രതികരണത്തോടുള്ള അതൃപ്തി ആനന്ദ് വ്യക്തമാക്കി. "തനിക്കും വിദേശത്ത് ആരാധകരുണ്ട് എന്നും അവര്‍ അവരുടെ രാജ്യം വിടേണ്ട കാര്യമില്ല എന്നും കോഹ്ലി ഓര്‍ക്കണം. ഇത് ഏറ്റവുമാദ്യം അംഗീകരിക്കേണ്ടത് കോഹ്ലി തന്നെയാണ്" - വിശ്വനാഥന്‍ ആനന്ദ് പറഞ്ഞു.

അതേ സമയം കോഹ്ലിയുടെ അപ്പോഴത്തെ മാനസികാവസ്ഥയില്‍ ഇത്തരമൊരു കമന്റ് കണ്ടപ്പോള്‍, നിയന്ത്രണം വിട്ട് അദ്ദേഹം അത്തരത്തില്‍ പ്രതികരിച്ചതായിരിക്കാം എന്നും വിശ്വനാഥന്‍ ആനന്ദ് അഭിപ്രായപ്പെട്ടു. ഇന്ത്യക്കാര്‍ എന്ന് ഉപയോഗിച്ചതുകൊണ്ടാണ് താന്‍ അത്തരത്തില്‍ പ്രതികരി്ച്ചത് എന്നായിരുന്നു പറഞ്ഞത് വിവാദമായതിനെ തുടര്‍ന്ന് വിരാട് കോഹ്ലിയുടെ പ്രതികരണം. ആളുകള്‍ പലപ്പോഴും വികാരത്തിനടിപ്പെട്ടുപോകും, നിയന്ത്രണം നഷ്ടപ്പെടും. ഇത് ഞാനടക്കം ആര്‍ക്കും ബാധകമാണ്. അദ്ദേഹം പറഞ്ഞതിനെ ആളുകള്‍ക്ക് ഇഷ്ടപ്പെടാത്തതിനാല്‍ അവര്‍ വിമര്‍ശിച്ചു. അതില്‍ ഇനി കുഴിച്ചുകൊണ്ടേയിരിക്കണ്ട - വിശ്വനാഥന്‍ ആനന്ദ് പറഞ്ഞു.

https://www.azhimukham.com/trending-sports-opinion-virat-kohli-aggressive-statement-against-fan-criticism-ameen-writes/
https://www.azhimukham.com/sports-if-you-love-other-countries-batsmen-dont-live-in-india-virat-kohli-responding-to-a-comment/

Next Story

Related Stories