TopTop
Begin typing your search above and press return to search.

ശശി തരൂരിന്റെ ഓഫീസില്‍ യുവമോര്‍ച്ച ആക്രമണം: ഹിന്ദു പാകിസ്താന്‍ നിലപാടില്‍ മാറ്റമില്ലെന്ന് തരൂര്‍

ശശി തരൂരിന്റെ ഓഫീസില്‍ യുവമോര്‍ച്ച ആക്രമണം: ഹിന്ദു പാകിസ്താന്‍ നിലപാടില്‍ മാറ്റമില്ലെന്ന് തരൂര്‍

2019ലെ ലോക് സഭ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചാല്‍ ഇന്ത്യ ഹിന്ദു പാകിസ്താനാകുമെന്ന പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധവുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് ശശി തരൂര്‍ എംപിയുടെ ഓഫീസിന് മുന്നിലെ ബോര്‍ഡില്‍ ഹിന്ദു പാകിസ്താന്‍ ഓഫീസ് എന്ന് എഴുതി വച്ചു. തരൂരിനോട് പാകിസ്ഥാനിലേയ്ക്ക് പോകാന്‍ ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചു. തരൂരിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തിയിരുന്നു. അതേസമയം തന്റെ നിലപാടില്‍ മാറ്റമില്ലെന്നാണ് ശശി തരൂര്‍ വ്യക്തമാക്കിയത്.

വാതിലുകളിലും ചുമരിലും ഗേറ്റിലും കരി ഓയിലൊഴിച്ചു. ഓഫീസില്‍ തന്നെ കാണാന്‍ വന്നവരെ യുവമോര്‍ച്ചക്കാര്‍ ആട്ടിയോടിച്ചതായും ശശി തരൂര്‍ പറയുന്നു. ഈ 'സംഘി ഗുണ്ടകള്‍' തങ്ങളെ പ്രതിനീധികരിക്കുന്നില്ലെന്ന് ഭൂരിഭാഗം ഹിന്ദുക്കളും പറയുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ശശി തരൂര്‍ വ്യക്തമാക്കി.

https://www.azhimukham.com/newswrap-ramayanam-as-political-tool-writes-sajukomban/

https://www.azhimukham.com/update-india-willbe-hindupakistan-bjp-win-2019election/

Next Story

Related Stories